മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കോമഡി വേഷങ്ങൾ ചെയ്ത് തുടങ്ങിയ സുരാജ് പിന്നട് നായകനായും സ്വഭാവ നടനായും മലയാളികളെ ഞെട്ടിച്ചു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവർഡുകൾ വരെ നേടിയെടുത്തുകഴിഞ്ഞു താരം.
അതേ സമയം സുരാജ് വെഞ്ഞാറമൂട് എന്ന അഭിനയ പ്രതിഭയുടെ വർഷമായിരുന്നു 2019 ഈ വർഷം. ആക്ടർ എന്ന രീതിയിൽ സുരാജിനെ ഒന്ന് കൂടി ഷിഫ്റ്റ് ചെയ്ത ചിത്രമായിരുന്നുആൻഡ്രോയിഡ് കുഞ്ഞപ്പൻ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ സുരാജിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
വാർധക്യ കഥാപാത്രമായ ഭാസ്കര പൊതുവാൾ എന്ന വേഷം സുരാജ് പ്രേക്ഷക പ്രീതി നേടും വിധം സ്വഭാവികാതെ കൈവിടാതെ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലേയും വികൃതി എന്ന സിനിമയിലേയും അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന അവാർഡിം സുരാജിനെ തേടിയെത്തിയിരുന്നു.
ക്ലോസപ്പ് ഷോട്ടുകളിൽ പശ്ചാത്തല ഈണത്തിന്റെ സഹാമയമില്ലാതെ ഒരു മികച്ച നടന്റെ അഭിനയ വഴക്കത്തോടെ സുരാജ് ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. എന്നാൽ ആദ്യം മെഗാസ്റ്റാർ മമ്മൂട്ടിയെ മനസ്സിൽ കണ്ടു എഴുതിയ സിനിമയായിരുന്നു ഇതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തുറന്നു പറഞ്ഞിരുന്നു.
2019 ലെ ഈ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആശയപരമായി മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായിരുന്നു. സൗബിൻ ഷാഹിറായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ നരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാളായി ആദ്യം മനസ്സിൽ വന്നത് മമ്മൂട്ടിയാണ്. മമ്മുക്കയെ നേരിൽ കണ്ട് കഥ പറയണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല പലരെയും ആലോചിക്കുന്നതിനിടെ നിർമാതാവാണ് സുരാജിന്റെ കാര്യം പറഞ്ഞത്. ഒരു സുഹൃത്ത് വഴി സുരാജ് കഥ നേരത്തേ കേട്ടിട്ടുണ്ട്. നേരിൽ കണ്ടു കഥ പറഞ്ഞപ്പോൾ സുരാജ് കൈ തന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി.