എന്താണ് കഥാപാത്രമെന്ന് പോലും നോക്കാതെ ഓടി വന്നതാണ് താൻ: കസ്തൂരിമാനിൽ നിന്നും മൗനരാഗത്തിലേക്ക് എത്തിയതിനെ കുറിച്ച് ബീനാ ആന്റണി

213

നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികളുടെ പൂമുഖത്തേക്ക് എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന സുപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് മൗനരാഗം എന്ന സീരിയൽ.

സംസാരശേഷിയില്ലാത്ത കല്യാണിയെന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുന്നേറുകയാണ് പരമ്പര. ഐശ്വര്യ, നലീഫ്, സോന ജലീന, ബാലാജി ശർമ്മ, സരിത ബാലകൃഷ്ണൻ തുടങ്ങിയവരായിരുന്നു സീരിയലിനായി ആദ്യം അണിനിരന്നത്.

Advertisements

ഈ സീരിയലിലേക്ക് അടുത്തിടെയായാണ് ബീന ആന്റണി എത്തിയത്. സരിത ബാലകൃഷ്ണന്റെ പകരമായാണ് താരമെത്തിയത്. കസ്തൂരിമാനിൽ നിന്നും മൗനരാഗത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ബാലാജിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.

ഫേസ്ബുക്കിലൂടെ ബാലാജിയായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. കസ്തൂരിമാനിൽ നിന്നും ഞാൻ നേരെ ഇങ്ങോട്ടേക്ക് ചാടി. കണ്ണടയൊക്കെ ജസ്റ്റ് മാറ്റിയെന്നേയുള്ളൂ. കസ്തൂരിമാനിലെ കഥാപാത്രം അതിഥിയായി വുന്നതാണോയെന്നായിരുന്നു ബാലാജി ബീനയോട് ചോദിച്ചത്. മൗനരാഗത്തിൽ സരിത ചെയ്തിരുന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്.

സരിതയ്ക്ക് വയ്യാത്തതിനാലാണ് താനെത്തിയിട്ടുള്ളതെന്നും ബീന ആന്റണി പറഞ്ഞിരുന്നു. ഇതാദ്യമായാണ് പകരക്കാരിയായി അഭിനയിക്കുന്നത്. എനിക്ക് പകരമായി പലരും വന്നിട്ടുണ്ട്. ഞാൻ പകരമാവുന്നത് ആദ്യമായാണ്. കസ്തൂരിമാനിൽ ഇപ്പോൾ തന്റെ ഭാഗമില്ല. ജോയിൻ ചെയ്തതേയുള്ളൂ. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെയിഷ്ടമാണെന്നും ബീന ആന്റണി പറയുന്നു.

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ ഭയങ്കര ഭാഗ്യവതിയാണ്. സാധാരണ കണ്ണീർനായിക മാത്രമല്ല വില്ലത്തരവും കോമഡിയുമെല്ലാം ചെയ്തിട്ടുണ്ട്. ഇത് നിങ്ങളുടെ പ്ലസായാണ് ഞാൻ കാണുന്നതെന്നായിരുന്നു ബാലാജി ശർമ്മ പറഞ്ഞത്. 30 വർഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി.

പ്രേക്ഷകരോട് നന്ദി പറയുന്നു. വെറുക്കാതെ ഇപ്പോഴും തന്നെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ബീന ആന്റണി പറയുന്നു. സിനിമയിൽ സജീവമാവാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ലാൽ ജോസ് സാറിന്റെ സിനിമ ചെയ്യാനായി തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ലോക് ഡൗൺ വന്നത്.
മനസ്സൊന്ന് റിഫ്രഷാവുന്നതിന് വേണ്ടി എന്താണ് കഥാപാത്രമെന്ന് പോലും നോക്കാതെ ഓടി വന്നതാണ് താനെന്നുമായിരുന്നു ബീന പറഞ്ഞത്. ബീന ആന്റണിയുടെ ഭർത്താവായ മനോജും അഭിനയരംഗത്ത് സജീവമാണ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന ഇന്ദുലേഖയിൽ വില്ലൻ വേഷത്തിലാണ് താരമെത്തുന്നത്.

Advertisement