പ്രസവത്തിന് തൊട്ടു മുൻപാണ് അക്കാര്യം അറിയുന്നത്, താനും സുദർശനയും ജീവിച്ചിരിക്കാൻ കാരണം ഈ ഡോക്ടർമാരാണ്: വെളിപ്പെടുത്തലുമായി സൗഭാഗ്യ വെങ്കിടേഷ്

1169

മലയാളികൾക്ക് ഏറെ സുപരിചിതയായ ടിക്ക് ടോക്ക് താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും നർത്തകിയുമായ താരാകല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ.
അമ്മയുടം ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. താരാ കല്യാൺ നടത്തി വരുന്ന നൃത്ത സ്‌കൂളിലെ വിദ്യാർഥിയായിരുന്നു അർജുൻ. പത്തു വർഷത്തെ സൗഹൃദത്തിന് ശേഷമാണ് സൗഭാഗ്യയും അർജുനും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുന്നത്.

വിവാഹ ശേഷവും താരങ്ങൾ ഒന്നിച്ചു നൃത്തം ചെയ്യുന്ന റീൽസൊക്കെ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യക്ക് ഒരു പെൺ കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞു ജനിച്ച സന്തോഷം അർജുനും താരാകല്യാണും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. തുടർന്ന് കുഞ്ഞിന് സുദർശന എന്ന പേരും നൽകി.

Advertisements

കുഞ്ഞ് ജനിച്ചപ്പോൾ മുതൽ താരകുടുംബം അധികവും പങ്കുവെയ്ക്കുന്നത് കുഞ്ഞിനോടൊപ്പമുള്ള ചിത്രമാണ്. കുഞ്ഞിന്റെ വരവിനായി താര കുടുംബം ഏറെ കാത്തിരിക്കുകയായിരുന്നു. ഗർഭിണിയായിരുന്ന സമയത്തും സൗഭാഗ്യയുടെ നൃത്തം ചെയ്യുമായിരുന്നു. പ്രസവകാലം മുഴുവൻ നൃത്തം ചെയ്യുമായിരുന്ന അമ്മയാണ് തന്റെ പ്രചോദനമെന്ന് സൗഭാഗ്യ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

Also Read
മണിക്കൂറുകൾക്കകം പറഞ്ഞ വാക്ക് പാലിച്ച് എംഎ യൂസഫലി, ആമിനുമ്മയുടെ ബാങ്കിലെ കുടിശിക മുഴുവൻ അടച്ചു, ജപ്തി ഒഴിവായി വീട് തിരികെ കിട്ടി: മനം നിറഞ്ഞ് ആമിന ഉമ്മ

പ്രസവിക്കാൻ പോകുന്നതിന്റെ തലേ ദിവസം പോലും നൃത്തം കളിച്ചാണ് സൗഭാഗ്യ പോയത്. എന്നാൽ അതിനെതിരെ പലരും വിമർശനവും ഉന്നയിച്ചു. ഈ സമയത്ത് ശരീരം ഇളകുന്ന രീതിയിൽ നൃത്തം കളിക്കാമോ എന്ന് ചോദിച്ചാണ് പലരും സോഷ്യൽ മീഡിയയിലൂടെ എത്തിയത്. ജനിച്ചപ്പോൾ കുഞ്ഞിന് ഭാരം കുറവായിരുന്നുവെങ്കിലും സൗഭാഗ്യക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല.

കുഞ്ഞിന് കങ്കാരൂ മദർ കെയർ നൽകുന്നതിന്റെ ചിത്രവും താരം തന്നെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് തന്റെ പ്രസവ സമയത്തെ കോംപ്ലിക്കേഷനുകളെക്കുറിച്ച് സൗഭാഗ്യ തുറന്നു പറയുന്നത്. ഡോക്ടറുടെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താനും സുദർശനയും ജീവിച്ചിരിക്കാൻ കാരണം ഡോക്ടർമാർ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Also Read
ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞു, പക്ഷേ പ്രഭാസ് കാണിച്ചത് ഒടുക്കത്തെ ജാഡ: പ്രമുഖ നടന്റെ വെളിപ്പെടുത്തൽ

തനിക്ക് സി സെക്ഷൻ ഡെലിവറി ആയിരുന്നെന്നും അത് പെട്ടെന്ന് തീരുമാനിച്ചതായിരുന്നെന്നും താരം പറയുന്നു. ഒഴിവാക്കാനും പറ്റിയില്ല. അതുകൊണ്ട് തന്നെ താൻ വളരെയധികം പേടിച്ചിരുന്നെന്നും താരം കുറിച്ചു. അപ്പോൾ കാർഡിയോളജിസ്റ്റായ ഡോക്ടർ ഷിഫാസും ഡോക്ടർ അനിതയും വളരെ സ്മൂത്തായി ആ പ്രക്രിയ നടത്തിയെന്നും താരം കുറച്ചിട്ടുണ്ട്.

എല്ലാവർക്കും ഭയമുള്ള കാര്യമാണ് സീ സെക്ഷൻ ഡെലിവറിയെന്നും അതുപോലെ തനിക്കും പേടി ഉണ്ടായിരുന്നെന്നും എന്നാൽ താൻ പേടിച്ചതു പോലെ ഒന്നും നടന്നില്ല എന്നും താരം പറയുന്നു. ഒരു സ്വപ്നം പോലെ അത് കടന്നുപോയി എന്നുമാണ് താരം പറയുന്നത്.

Advertisement