സാധികയുടെ പുതിയ ചിത്രത്തിന് താഴെ ഇതെന്താ പഞ്ചായത്ത് കിണറോ എന്ന് മോശം കമന്റിട്ടയാൾക്ക് താരത്തിന്റെ ആരാധകൻ കൊടുത്ത കിടിലൻ മറുപടി കണ്ടോ

733

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. നിരവധി മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സാധിക വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ ആണ് സാധിക വേണുഗോപാൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ടിവി സീരിയലുകളിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്.

Advertisements

ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. നടിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Also Read
സിഐ എവിടെ, ഇതിന്റെയെല്ലാം ആൾ സിഐ അല്ലേ. ഇത് അദ്ദേഹത്തിന് ഉള്ളതാണ്, പോലീസുകാരെ ഞെട്ടിച്ച് സുരേഷ് ഗോപി

ഭർത്താവുമായി വേർപിരിഞ്ഞ കഥ നടി തന്നെ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് നവമാധ്യമങ്ങൾ വൈറലാക്കിയത്. ഒപ്പം സാധികയുടെ ഫോട്ടോഷൂട്ടും തരംഗമാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക വേണുഗോപാൽ. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

ഇളം മഞ്ഞയും ഗോൾഡൻ കളറും ചേർന്ന ഒരു ലഹങ്ക ആയിരുന്നു താരം ധരിച്ചിരുന്നത്.ചിത്രം പെട്ടെന്ന് ശ്രദ്ധ നേടുകയും നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തുകയും ചെയ്തു. ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആൾക്ക് മറ്റൊരാൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാധികയുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ വരുന്നത് ഇത് ആദ്യമല്ല . ഇതിനുള്ള മറുപടി താരം തന്നെ കൊടുക്കാറുമുണ്ട്.

Also Read
ആദ്യ കാമുകൻ അവസരം ചോദിച്ചാൽ, കാമുകനൊപ്പം ലിഫ്റ്റിൽ കുടുങ്ങിയാൽ, വീട്ടുകാർ പോലും അറിയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞ് ഐശ്വര്യയും ആർദ്ര ദാസും

ഇതെന്താ പഞ്ചായത്ത് കിണറാണോ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഇതിന് സാധിക മറുപടി നൽകിയില്ല. എന്നാൽ മറ്റൊരാൾ ഇതിന് മറുപടി നൽകുകയും അത് ശ്രദ്ധനേടുകയും ചെയ്തു. ഈ ചിത്രത്തിൽ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കിൽ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണെന്നായിരുന്നു ആരാധകന്റെ മറുപടി.

Advertisement