അന്ന് അച്ഛന്റെ കണ്ണും നിറഞ്ഞു ഞാനും കരഞ്ഞു, ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല:മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ

551

ഗായകനായി എത്തി പിന്നീട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനും രചയിതാവും നിർമ്മാതാവും സംവിധായകനുമായ അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ സിനിമയിലെത്തുക ആയിരുന്നു വിനീതും.

ഗായകൻ, നടൻ എന്നതിലുപരി രചന സംവിധാനം തുടങ്ങിയ മേഖലകളിലും വിനീത് തിളങ്ങി നിൽക്കുകയാണ്. പിന്നണി ഗായകൻ ആയിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ, തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുക ആയിരുന്നു വിനീത്.

Advertisements

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന് വിനീതിന്റെ ഒരു അഭിമുഖമാണ്. സിനിമ എഴുതുമ്പോൾ അച്ഛൻ നിർദ്ദേശങ്ങൾ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് വിനീത് നൽതി മറുപടിയാണ് വൈറൽ ആകുന്നത്.

Also Read
ഒരുപാട് സങ്കടം പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്, ഇപ്പോൾ ചാനലിൽ കയറിയിരുന്ന് അവൾ ഷൈൻ ചെയ്യുകയാണ്; പ്രിയങ്കയ്ക്ക് എതിരെ കാവേരിയുടെ അമ്മ

വിനീതിന്റെ വാക്കുകൾ ഇങ്ങനെ:

ഇങ്ങനെ ഓരേ എഴുത്ത് കഴിഞ്ഞാലും ഞാൻ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ഒന്നും ശരിയായിട്ടില്ല എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാൻ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നത്.

പണ്ട് മുതൽ തന്നെ നമ്മൾ താൽപര്യം എടുത്ത് ചോദിച്ചാൽ അച്ഛൻ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ, സുഹൃത്തിനെ കാണാൻ പോകുന്നതാണ്.

ആ ഫുൾ ഡയലോഗ് അച്ഛൻ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യിൽ ഇല്ല. മുഴുവൻ ഡയലോഗ്‌സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നും വിനീത് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Also Read
ബഷിയുടെ ഭാര്യമാരിൽ ആരെങ്കിലും ഒരാൾ വളയുമെന്ന് കരുതി ഞങ്ങളെ നോക്കുന്നവർ ഉണ്ട്, സഹിക്കുന്നതിനും ഒരു പരിധിയുണ്ട്

Advertisement