ഓന്നുമില്ലായ്കയിൽ നിന്നുമെത്തി മലയാള സിനിമയിൽ തന്റേതായ സാഥാനം നേടി നടനായിരുന്നു കളാഭവൻ മണി. മിമിക്രിയിലൂടെയും നാടാൻപാട്ടിലൂടെയും ഒക്കെ നിറഞ്ഞുനിന്ന ഈ ചാലക്കുടിക്കാരൻ മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കലാകാരനാണ്.
എന്നാൽ മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും തിളങ്ങി നിന്ന അദ്ദേഹത്തിന്റെ നാടൻ പാട്ടുകളും മലയാളികൾ നെഞ്ചിലേറ്റിയതാണ്.
ചാലകുടിക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഇന്നും തോരാത്ത കണ്ണീരാണ് കലാഭവൻ മണി. കലാഭവൻ മണിയുടെ വിയോഗത്തെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു.
കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക്ക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ. എന്നും ഒരു വിങ്ങലാണ് മലയാളികൾക്ക് കലാഭവൻ മണി.
എന്നാൽ ഇപ്പോൾ കലാഭവൻമണിയുടെ കുടുംബത്തിന്റെ ജീവിതം വളരെ ദയനീയമാണെന്ന് പറയുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.എന്നാൽ കലാഭവൻ മണി പോയതോടെ തങ്ങളുടെ കുടുംബം ദുരിദത്തിൽ ആയെന്നാണ് കലാഭവൻ മണിയുടെ അനിയനും നടനുമായ എൽ വി രാമകൃഷ്ണൻ പറയുന്നത്. ശരിക്കും നാഥൻ ഇല്ലാത്ത അവസ്ഥയാണ് കുടുംബത്തിൽ.
കലാഭവൻ മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക പണമാണ് കുടുംബത്തിന്റെ ഉപജീവന മാർഗമെന്ന് രാമകൃഷ്ണൻ പറയുന്നു. മണിച്ചേട്ടന്റെ വേർപാടിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതു പോലെ ഏഴാംകൂലികളായി.
സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിന ശ്രമത്തിലാണവൾ.
ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. നാലര സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായിയെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
അടുത്തിടെ ആർഎൽവി രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമി മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്നായിരുന്നു രാമകൃഷ്ണൻ ഇങ്ങനൊരു തീരുമാനമെടുത്തത്. അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആർഎൽവി രാമകൃഷ്ണൻ സെപ്റ്റംബർ 28ന് അപേക്ഷയുമായി എത്തിയപ്പോൾ അക്കാദമി സെക്രട്ടറി ആക്ഷേപിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സെക്രട്ടറി അപേക്ഷ സ്വീകരിച്ചില്ലെന്നും അക്കാദമി പ്രസിഡന്റ് ശുപാർശ ചെയ്തിട്ടും തയ്യാറായില്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. തുടർന്ന് രാമകൃഷ്ണൻ യോഗ്യത സർട്ടിഫിക്കറ്റുമായി അക്കാദമിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും പിന്നീട് ജീവനൊടുക്കാനും ശ്രമിച്ചത് വലിയ വാവിദങ്ങൾക്ക് വഴിവെച്ചിരുന്നു.