ആദ്യ ശമ്പളത്തിൽ നിന്ന് അമ്മ പൂർണിമയ്ക്ക് കിടിലൻ സമ്മാനം നൽകി പ്രാർത്ഥന ഇന്ദ്രജിത്ത്, കൈയ്യടിച്ച് ആരാധകർ

706

കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിനിന്ന താരമായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. ഇപ്പോൽ മലയാളത്തിലെ താരകുടുംബമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിൽ ശക്തമായ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു.

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്. മുൻകാല നായകനടി പൂർണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.

Advertisements

സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിന് ഇടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്. വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകർക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങൾ താരങ്ങൾ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ പ്രാർത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാർഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റിൽ ഗാനം ആലപിച്ചത് പ്രാർത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാട്ടിലെന്ന പോലെ ഡാൻസിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാർഥന. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാർത്ഥന എത്താറുണ്ട്. അമ്മയെ പോലെ തന്നെ അപാര ഫാഷൻ സെൻസുള്ള കുട്ടിയാണ് പാത്തുവും. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്റ്റൈലുകൾ പരീക്ഷിക്കുന്ന പാത്തു ഈ ചിത്രങ്ങളൊക്കെയും പങ്കുവയ്ക്കാറുണ്ട്.

ഇടയ്ക്ക് മേക്കപ്പ് ട്യൂട്ടോറിയലുമായി പ്രാർഥന എത്തിയിരുന്നു. ഇപ്പോൾ പ്രാർത്ഥന തന്റെ ആദ്യ സമ്പാദ്യത്തിൽ നിന്നും അമ്മയ്ക്ക് മനസ്സിനിണങ്ങുന്ന ഒരു സമ്മാനം നൽകിയിരിക്കയാണ്. 16 വയസ്സിൽ താരപുത്രി തന്റെ ആദ്യ സമ്പാദ്യം നേടിക്കഴിഞ്ഞു. അമ്മയ്ക്കുള്ള സമ്മാനവും ഒപ്പം ഒരു കുറിപ്പുമാണ് മൂത്ത മകൾ പ്രാർത്ഥന സമ്മാനിച്ചത്.

പ്രകൃതി സൗഹാർദ്ദമായ ഒരു സാരിയാണ് അമ്മയ്ക്കുള്ള പ്രാർത്ഥനയുടെ സമ്മാനം. ഫാഷൻ ഡിസൈനർ കൂടിയായ പൂർണ്ണിമയ്ക്കു മകൾ സമ്മാനിച്ച സാരി വളരെയേറെ ഇഷ്ടമാവുകയും ചെയ്തു. ആ സാരി ചുറ്റികകൊണ്ട് ഒരുപാട് ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. ‘രേ ബാവ്രേ’ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റിൽ ഗാനം ആലപിച്ചത് പ്രാർത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെന്ന പോലെ ഡാൻസിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാർഥന. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാർത്ഥന എത്താറുണ്ട്.

അമ്മയെ പോലെ തന്നെ അപാര ഫാഷൻ സെൻസുള്ള കുട്ടിയാണ് പാത്തുവും. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്റ്റൈലുകൾ പരീക്ഷിക്കുന്ന പാത്തു ഈ ചിത്രങ്ങളൊക്കെയും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് മേക്കപ്പ് ട്യൂട്ടോറിയലുമായി പ്രാർഥന എത്തിയിരുന്നു.

Advertisement