ദൃശ്യം 2 പൂർത്തിയാക്കി മോഹൻലാൽ ദുബായിയിലേക്ക് പറന്നു: തിരിച്ചെത്തിയാൽ ഉടൻ തുടങ്ങുന്നത് മറ്റൊരു കിടിലൻ ചിത്രം

188

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫി കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന സിനിമ. ഏഴു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങുകയാണ്. ഇപ്പോഴിതാ
മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം പൂർത്തിയായി.

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വളരെ പെട്ടന്ന് തന്നെ ദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ദൃശ്യം 2 ഷൂട്ടിങിനു പാക്കപ്പ് പറഞ്ഞ് ചിത്രത്തിലെ നായകനായ താരരാജാവ് മോഹൻലാൽ ദുബായിലേയ്ക്ക് പറക്കുകയും ചെയ്തു.

Advertisements

എട്ടുമാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലിന്റെ ദുബായ് യാത്ര. സുഹൃത്ത് സമീർ ഹംസയും അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ സന്ദർശന കാരണം വ്യക്തമല്ല. ദുബായിൽ നിന്നും തിരിച്ചെത്തിയാലുടൻ അദ്ദേഹം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും ലോക്ഡൗണിൽ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദ്യശ്യം രണ്ട് 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു.

സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ തന്നെ ലൊക്കേഷനിൽ എത്തിയിരുന്നു. കർശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ഷൂട്ടിങ് തീരുന്നത് വരെ മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 10 കോടിയിൽ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങൾ ഉൾപ്പടെ എല്ലാ അണിയറപ്രവർത്തകരും പ്രതിഫലം കുറച്ചിരുന്നു.

സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആലുവയിലും ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്.

Advertisement