മലയാള സിനിമയിലെ പോലെ തന്നെ സീരിയലുകളിലും ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നടി അഞ്ജു അരവിന്ദ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് സീരിയലുകളിലും താം തിളങ്ങിയിരുന്നു.
ഇടയ്ക്ക് അഭിനയ രംഗത്ത് നിന്നും വിട്ടുനിന്ന അഞ്ജു ഇരുപതോളം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യാനെറ്റിലെ കോമഡി പരമ്പരയായ ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില് അഞ്ജു അരവിന്ദ് എത്തിയിരുന്നു.
Also Read
വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ
വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജുഅരവിന്ദ്. ആറാം ക്ലാസിൽ പഠിക്കുന്നു ഒരു മകളുണ്ട് അഞ്ജുവിന്. അതേസമയം സീരിയലുകളിൽ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങൾ ഉണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു.
നിരവധി സ്റ്റേജ് ഷോകളിൽ തിളങ്ങിയിട്ടുള്ള അഞ്ജുവിന്റെ ജീവൻ നൃത്തമായിരുന്നു. നേപരത്തെ സീരിയലുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ അഞ്ജു പങ്കുവെച്ചിരുന്നു. നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്.
മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. അങ്ങനെ കുറേ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു അരവിന്ദ് പറയുന്നു. അതോടെ സീരിയൽ നിർത്തി.
താൻ ഒരു ഡാൻസ് സ്‌കൂൾ തുടങ്ങിയെന്നും അഞ്ജു അരവിന്ദ് പറയുന്നു. ഇപ്പോൾ ഡാൻസ് സ്‌കൂളിന് നാല് സെന്ററുകളുണ്ടെന്നും താരം വെളിപ്പെടിത്തിയിരുന്നു.