ജീവനക്കാര്‍ക്കായി സ്‌പെഷ്യല്‍ ഷോസ് ബുക്ക് ചെയ്ത് കമ്പനികള്‍, സ്റ്റൈല്‍ മന്നന്റെ കബാലി പോലെ മമ്മൂട്ടിയുടെ മാമാങ്കവും

19

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തെ കുറിച്ച് ഓരോ ദിവസവും ആരാധകരെ ത്രസിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ രജനീകാന്ത് ചിത്രം കബാലിയുടെ പാത പിന്തുടരുകയാണ് മാമാങ്കവും. കബാലി കാണാന്‍ തമിഴ്‌നാട്ടില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തെങ്കില്‍ ഇവിടെ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഷോസ് ബുക്ക് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

ബാങ്കുകളും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്‌സിനു വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യുന്നെങ്കില്‍ ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയെ സമീപിക്കുന്നതായാണ് വാര്‍ത്തകള്‍.

Advertisements

ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കണ്ട സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ മാമാങ്കത്തെ ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റുന്ന സിനിമയായാണ് വിലയിരുത്തുന്നത്. ബോക്‌സോഫീസ് രംഗത്തെ വിദഗ്ധരുടെ കാഴ്ചപ്പാടില്‍ ചിത്രം റിലീസ് ചെയ്യുന്ന ഒരാഴ്ച ടിക്കറ്റ് ലഭിക്കാനുള്ള സാദ്ധ്യത തീരെ വിരളമാണെന്നതാണ്.

ചരിത്ര കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പദ്മകുമാറാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement