മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്ക് ഇന്ന് തിയ്യറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നു ലഭിക്കുന്നത്. രാവിലെ തന്നെ ഫാൻസ് ഷോകളോടെയാണ് ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്.
തുടക്കം മുതൽ തന്നെ പ്രേക്ഷകരെ മിസ്റ്ററി നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് മമ്മൂട്ടിയുടെ മാത്രമല്ല ചിത്രത്തിൽ അഭിനയിച്ച ഓരോ താരങ്ങളുടേയും കരിയർ ബെസ്റ്റ് ചിത്രമായിരിക്കും എന്നാണ് പടം കണ്ടവരുടെ അഭിപ്രായം.
മമ്മൂട്ടിയും സിനിമയിലെ മറ്റു താരങ്ങളുമെല്ലാം പൊളിച്ചടുക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം എത്തുന്നതോടെ സിനിമ കൂടുതൽ സംഘർഷഭരിതം ആവുകയാണ്. ഓരോ കഥാപാത്രങ്ങൾക്കും ഒന്നിലധികം തലങ്ങൾ സമ്മാനിച്ച് കൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു മികച്ച ഇന്റർവൽ പഞ്ച് നൽകി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ആദ്യ പകുതി.
രണ്ടാം പകുതിൽ നടക്കാൻ പോകുന്ന ആകാംഷ നിറഞ്ഞ സംഭവവികാസങ്ങളുടെ അടിത്തറയാണ് ഒന്നാം പകുതിയിൽ സംവിധായകനും രചയിതാവും ചേർന്ന് ഉണ്ടാക്കിയത്. വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ മമ്മൂട്ടി കയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ റോഷാക്കിന് സാധിക്കുന്നുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കൊതിപ്പിക്കുന്ന മേക്കിങ്ങും മികച്ച ഫ്രേമുകളുമാണെന്നും മസ്റ്റ് വാച്ച് മൂവിയെന്നും തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രമാണെന്നും പ്രക്ഷേകർ പറയുന്നു. ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോഷാക്, മികച്ച സിനിമാനുഭവം സമ്മാനിക്കുന്നു. മിസ്റ്ററി ത്രില്ലർ ജോണറിൽ ഉള്ള സിനിമകളിൽ പൊതുവെ ക്ലാരിറ്റി ഉള്ള ഒരു കഥ ഉണ്ടാവാറില്ല എന്ന പോരായ്മ റോഷാക്ക് തിരുത്തുന്നു.
സിനിമയുടെ ഏറ്റവും പോസറ്റീവ് മികച്ച കഥയും കെട്ടുറപ്പുള്ള തിരക്കഥയും തന്നെയാണ്. നിസാം ബഷീർ ന്റെ മേക്കിങ് സിനിമക്ക് നൽകുന്ന ഫ്രഷ്‌നെസ്സ് ചെറുതല്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പൂർണമായും എക്സ്പീരിമെന്റൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചലച്ചിത്ര അനുഭവം. കഥയിലും കഥയുടെ അവതരണത്തിലും തുടങ്ങി ഷോട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഉൾപ്പെടെ സകലതും ഒരു ഫ്രഷ്‌നെസ്സ് നൽകും എന്നുറപ്പാണെന്നും പ്രേക്ഷകർ പറയുന്നു.
കെട്ടിയോളാണെന്റ് മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീർ അലിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
#Rorschach first half 🔥
Mind game at its peak! 🚀
Technically brilliant with never before music composing! 🎶
Stylish, intense and gripping drama.
Swag of #Mammootty ⬆️⬆️
— Box Office – South India (@BoxOffice_KL_TN) October 7, 2022