താരരാജാവിന്റെ എലോൺ ഒരുക്കാൻ ഷാജി കൈലാസ് ഒറ്റയ്ക്കല്ല, കട്ടയ്ക്ക് കൂട്ടിന് സഹ സംവിധായകനായി മകൻ ജഗനും

64

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടർ പശുപതി എന്ന കോമഡി സിനിമ ചെയ്ത് മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ച ഷാജി കൈലാസ് പിന്നീട് ഒന്നിന് ഒന്ന് മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളാണ് ഒരുക്കിയത്.

താരാജാവ് മോഹൻലാലിന് ഒപ്പം ചേർന്ന് ഷാജി കൈലാസ് മലയാളത്തിന് സമ്മാനിച്ചതും മികച്ച ആക്ഷൻ സിനിമകൾ ആയിരുന്നു. 1997 ലാണ് ഷാജി കൈലാസ് മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചത്. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്.

Advertisements

മലയാള സിനിമയിൽ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത് എക്കാലത്തേയും ചരിത്ര വിജയം സമ്മാനിച്ച് കൊണ്ട് ഷാജി കൈലാസ് മോഹൻലാൽ ടീം എല്ലാവരെയും ഞെട്ടിച്ചു. മനോജ് കെ ജയനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അസുരവംശം എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് രഞ്ജിത്ത് തയ്യാറാക്കിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ തിരക്കഥ മോഹൻലാൽ വായിക്കുകയും അതിൽ അഭിനയിക്കണമെന്ന് ആഗ്രഹം അറിയിക്കുകയും ചെയ്യുകയായിരുന്നു.

ആറാം തമ്പുരാൻ നൽകിയ മാസ്മരിക വിജയം ഇതേ ടീമിന് വലിയ കരുത്ത് നൽകിയപ്പോൾ രണ്ടായിരമാണ്ടിൽ മറ്റൊരു മാസ് വാണിജ്യ ചിത്രവുമായി ഇതേ ടീം പ്രേക്ഷകർക്ക് മുന്നിലെത്തി. നരസിംഹം എന്ന സിനിമ രണ്ടായിരത്തിന്റൈ തുടക്കത്തിൽ മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോൾ ഷാജി കൈലാസ് മോഹൻലാൽ ടീം മലയാള സിനിമയിലെ മറക്കപ്പെടാൻ കഴിയാത്ത കൂട്ടുകെട്ടായി മാറി.

Also Read
അത്തരം ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞു മാറാറില്ല: മഞ്ജു വാര്യർ

ഇപ്പോഴിതാ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ‘എലോൺ’ എന്ന ചിത്രത്തിന്റെ ചീത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ഷാജി കൈലസിന്റെ ഈ പുതിയ ചിത്രത്തിൽ മകൻ ജഗനും ക്യാമറക്ക് പിന്നിൽ ഉണ്ടെന്നുള്ളതാണ് ഒരു പ്രത്യേകത.

എന്റെ പുതിയ സഹായി എന്ന തലക്കെട്ടോടെ മകനോടൊപ്പമുള്ള ചിത്രം ഷാജി കൈലാസ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. നടി അഹാനയെ പ്രധാന കഥാപാത്രമാക്കി കരി എന്നൊരു മ്യൂസിക് വീഡിയോയിലൂടെയാണ് ജഗൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നിഥിൻ രൺജി പണിക്കരുടെ കസബ എന്ന മമ്മൂട്ടി ചിത്രത്തിലും സഹ സംവിധായകനായിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് എലോൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ആശിർവാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്. ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം.

Also Read
ഒളിച്ച് വെച്ച പോര് മറനീക്കി പുറത്തുവരുന്നു, അരം പ്ലസ് അരം ഭിന്നിപ്പിലേക്ക് ; ഫ്‌ളോറിൽ നിന്ന് ഇങ്ങിപ്പോയി ലക്ഷ്മി പ്രിയ

Advertisement