അത്തരം ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞു മാറാറില്ല: മഞ്ജു വാര്യർ

75

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ പകരം വെക്കാനില്ലാത്ത അഭിനയ പ്രകടനത്തിനത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. ഒന്നിനൊന്ന മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയാണ് അറിയപ്പെടുന്നത്.

അതേ സമയം അഭിനേത്രി മാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് താനെന്ന് ഇപ്പോൾ മഞ്ജു വാര്യർ തെളിയിച്ച് കഴിഞ്ഞു. മാത്രമല്ല നിർമ്മാതാവായും നടി തിളങ്ങുകയാണ്. അടുത്തിടെ സൈമ അവാർഡിൽ തമിഴിലും മലയാളത്തിലും മികച്ച നടിയായി തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു.

Advertisements

ഇപ്പോഴിതാ അഭിമുഖങ്ങളെ കറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ഇഷ്ടപ്പെട്ടാണ് എല്ലാ സിനിമകളും ചെയ്തതെന്നും ക്വാളിറ്റിക്ക് പ്രാധാന്യം നൽകിയാണ് സിനിമ തെരഞ്ഞെടുക്കാറുള്ളതെന്നും താരം പറയുന്നു.

Also Read
സുരേഷ് ഗോപിയെത്തുന്നു നവംബർ-25ന് ‘കാവൽ’ ആയി തീയ്യേറ്ററുകളിൽ

അന്യഭാഷയിൽ നിന്നും അവസരം ലഭിച്ചാൽ സ്വീകരിക്കും. വ്യക്തിപരമായ ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാറില്ല. എന്നാൽ അത്തരത്തിലുള്ള ചോദ്യങ്ങൾ ആരും ചോദിച്ചിട്ടില്ല. സന്മസുള്ളവരാണെന്നാണ് മനസിലാക്കുന്നു എന്നുമായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്.

അതേ സമയം കഴിഞ്ഞ ഒരു ദിവസം മഞ്ജു വാര്യർ പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. നിങ്ങളെ സന്തോഷിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത് എന്ന് കുറിച്ചു കൊണ്ടാണ് നിറചിരിയോടെ ഉള്ള ചിത്രം മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ ചിരി ഒരുപാടുപേർക്കുള്ള പ്രചോദനമാണ്. ചിരിയാണ് ഏറ്റവും നല്ല ഔഷധം, മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയുന്ന കാലം വരെ നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല’ എന്നൊക്കെയാണ് കമന്റുകൾ.

Also Read
ഒളിച്ച് വെച്ച പോര് മറനീക്കി പുറത്തുവരുന്നു, അരം പ്ലസ് അരം ഭിന്നിപ്പിലേക്ക് ; ഫ്‌ളോറിൽ നിന്ന് ഇങ്ങിപ്പോയി ലക്ഷ്മി പ്രിയ

ജാക്ക് ആന്റ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങിയലയാണ് മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകൾ.

Advertisement