ഒരുകാലത്ത് മലയാള സീരിയൽ രംഗത്ത് ലേഡീസ് സൂപ്പർസ്റ്റാർ ആയിരുന്നു രശ്മി സോമൻ. സീരിയലിന് പിന്നാലെ സിനിമയിലും തിളങ്ങിയ രശ്മി അഭിനയവും സൗന്ദര്യവും ഒത്തുചേർന്ന നായിക നർത്തകി കൂടിയായിരു്‌നനു.
നന്നേ ചെറിയ കാലത്ത് തന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളിലുടെ കടന്നുപോയ രശ്മി സോമൻ ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തെക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തിരുവെങ്കിടം സ്വദേശിയായ രശ്മിയെ മലയാള സീരിയൽ ലോകം പഴയ അതേ സ്‌നേഹത്തോടെ വീണ്ടും ചേർത്തു പിടിക്കുകയാണ് ഇപ്പോൾ.
പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന രശ്മി എന്ന പെൺകുട്ടി ചെറുതിലെ മുതൽ നന്നായി നൃത്തം ചെയ്തിരുന്നു. രശ്മിയുടെ ഒരു ഡാൻസ് പ്രോഗ്രാം കണ്ടിട്ടാണ് 1993ൽ സംവിധായകനായ പിടി കുഞ്ഞുമുഹമ്മദ് അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. അന്ന് ആറാം ക്ലാസിലാണ് രശ്മി പഠിക്കുന്നത്.
പഠനത്തോടൊപ്പം അഭിനയവും തുടർന്ന രശ്മിയെ തേടി സിനിമകൾ വീണ്ടും എത്തി 1996ൽ ഇഷ്ടമാണ് നൂറുവട്ടം 97ൽ വർണ്ണപ്പകിട്ട് 98ൽ എന്ന് സ്വന്തം ജാനകിക്കുട്ടി ഇതിലെല്ലാം രശ്മി മികച്ച വേഷം കൈകാര്യം ചെയ്തു. തുടർന്നാണ് രശ്മി തന്റെ തട്ടകമായ ടെലിവിഷൻ രംഗത്തേക്ക് ചുവടു മാറ്റുന്നത്.
അന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഹരിയാണ് ആദ്യ സീരിയൽ വർണ്ണപ്പകിട്ടിലെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട നടൻ മധുവാണ് രശ്മിയെ ഹരിയിലേക്ക് വിളിക്കുന്നത്. പിന്നെ സീരിയലുകളുടെ ലോകത്ത് തിരക്കുകളുടെ കാലമായി രശ്മിക്ക്.
അക്കരപ്പച്ച, അക്ഷയപാത്രം, മകളുടെ അമ്മ, കടമുറ്റത്ത് കത്തനാർ, മന്ത്രകോടി, പെൺമനസ്സ് ശ്രീകൃഷ്ണ ലീല, എന്നിങ്ങനെ സൂപ്പർഹിറ്റായ നിരവധി സീരിയലുകളിലെ പ്രധാന മുഖമായ രശ്മി മാറി. തിരക്കുപിടിച്ച അഭിനയത്തിനിടയിലും തന്റെ പഠനം കൈവിടാത്ത രശ്മി എംബിഎ ബിരുദധാരി കൂടിയാണ്. സൂര്യ ടിവിയിൽ മകളുടെ അമ്മ എന്ന സീരിയൽ ചെയ്യുന്ന സമയമാണ് അതിലെ സംവിധായകനായ എഎം നസീറുമായി പ്രണയത്തിലാകുന്നതും 2001ൽ വിവാഹിതരാകുന്നതും.
മലയാളികൾക്ക് ഏറെ പരിചിതനാണ് എഎം നസീർ മെഗാ പരമ്പരകളിലൂടെ മലയാളി സ്ത്രീ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകൻ ഹിറ്റ്‌മേക്കർ എന്ന പദവിക്ക് 100 ശതമാനം അർഹനായ കലാകാരൻ മലയാളത്തിലെ ആദ്യ മെഗാ പരമ്പരയായ മാനസിയിലുടെയാണ് നസീർ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. പിന്നീട് തുടരെ സൂപ്പർഹിറ്റ് സീരിയലുകൾ മലയാളത്തിലെ പ്രശസ്തമായ എല്ലാ തിരക്കഥാകൃത്തുക്കളും എഎം നസീറിന് വേണ്ടി സീരിയലുകൾ എഴുതി.
ഏറ്റവും കൂടുതൽ പുതിയ എഴുത്തുകാരെയും നായികമാരെയും മലയാളത്തിന് സമ്മാനിച്ചു എന്ന ക്രെഡിറ്റും നസീറിന് അവകാശപ്പെട്ടതാണ് എഎം നസീറിന്റെ സീരിയലുകളിലെ പേരുകൾക്കെല്ലാം പ്രത്യേകത ഉണ്ടായിരുന്നു. ആദ്യകാലത്തെ മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ സീരിയലുകളും ഹിറ്റാകുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
അങ്ങനെ തുടരെ അഞ്ചു സീരിയലുകൾ മനസ്സ്, മന്ത്രകോടി, മാംഗല്യം, മനപ്പൊരുത്തം, മകളുടെ അമ്മ. പിന്നീട് മ മാറി പ യിലായി സീരിയലുകൾ അപ്പോഴും ഭാഗ്യം കൈവിട്ടില്ല. മഴവിൽ മനോരമയിൽ ഒന്നിന് പിറകെ ഒന്നായി പരിണയം, പട്ടുസാരി സൂപ്പർ ഹിറ്റ്. ഇങ്ങനെ സീരിയൽ രംഗത്തെ ഹിറ്റ്‌മേക്കർ ആയിരുന്ന എ എം നസീറുമായി ജീവിതമാരംഭിച്ചു രശ്മി എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
ഇരുവരും വിവാഹമോചിതരായി ഇതേപ്പറ്റി ഒരിക്കൽ നസീർ ഒരു ഇന്റർവ്യൂൽ ആദ്യവിവാഹം വേണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം അന്ന് മറുപടി പറഞ്ഞത് അതൊക്കെ ആ സാഹചര്യത്തിൽ ചെയ്തതാണ് തെറ്റാണെന്ന് പറയുന്നില്ല. മര്യാദയല്ലത് സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മനപ്പൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്.
എന്തായാലും ഇന്ന് രശ്മിയും നസീറും പുനർ വിവാഹിതരാണ്. ആദ്യം രശ്മിയാണ് വിവാഹം കഴിച്ചത്. വിദേശ മലയാളിയായിരുന്നു ഗോപിനാഥുമായി 2015 മാർച്ചിൽ രശ്മിയുടെ വിവാഹം നടന്ന.ു അതോടെ അഭിനയ ജീവിതത്തിൽ നിന്നും തൽക്കാലം ബ്രേക്ക് എടുത്ത് രശ്മി ഭർത്താവിനൊപ്പം മിഡിലിസിൽ സെറ്റിലായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരുന്ന രശ്മി തങ്ങളുടെ ഫോട്ടോസും മറ്റും സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കാറും ഉണ്ടായിരുന്നു.
ഇപ്പോഴിതാ രശ്മി തിരിച്ചെത്തിയിരിക്കുന്നു അനുരാഗം എന്ന സീരിയലിലൂടെ. തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം രശ്മി പ്രേക്ഷകരെ അറിയിച്ചത.് ആരാധകർക്കായി രശ്മി കുറിച്ചത് ഇങ്ങനെ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരുകയാണ്. മുൻപ് നിങ്ങൾ എന്നോട് കാണിച്ച സ്‌നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങൾക്ക് എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ച് കണ്ട് ആസ്വദിക്കാവുന്ന സീരീസാണ് അനുരാഗം എന്റെ കഥാപാത്രവും ഞാൻ ഇന്നേവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തവുമാണ് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു.