ചെറിയ ചെറിയ വേഷങ്ങളിലൂടെയെത്തി പിന്നീട് വില്ലനായും സഹനടാനായും ഒടുവിൽ നായികനായും എത്തി മലയാള സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷമുള്ള സൂപ്പർസ്റ്റാറായി മാറിയ താരമാണ് സുരേഷ് ഗോപി. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സുരേഷ് ഗോപിക്ക് ഇടം നേടാനായി.
പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്ര പ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം.
ബിജെപിയുടെ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിടുയെ ഫാമിലിയും ആരാധകർക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. മകൻ ഗോകുൽ സുരേഷും സിനിമയിൽ എത്തിക്കഴിഞ്ഞി. അതേ സമയം രാഷ്ട്രീയ പ്രേവശനത്തോടെ സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്ത സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു.
സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധികയും ഉണ്ടാകാറുണ്ട്.
1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി രാധിക വിവാഹം നടക്കുന്നത്.
അന്ന് രാധികയ്ക്ക് പ്രായം പതിനെട്ട്, സുരേഷിന് 31 ഉം ആയിരുന്നു. സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനം. സംഗീത രംഗത്ത് തനിക്ക് ശോഭിക്കാൻ ഉള്ള അവരസങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി 18ാം വയസിൽ രാധിക സുരേഷ് ഗോപിക്ക് മുന്നിൽ ശിരസ്സ് നമിച്ചു എന്ന് വേണം പറയാൻ.
13 വയസ്സ് ഉള്ളപ്പോൾ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ രാധികയെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചിരുന്നു. 1985ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
സംഗീത പഠനം തുടർന്ന രാധിക പിന്നെയും പാട്ടിന്റെ വഴിൽ മുന്നേറി. 1989ൽ റിലീസ് ചെയ്ത അഗ്‌നി പ്രവേശം എന്ന സിനിമയിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതൻ എന്ന ഗാനം നല്ല അഭിപ്രായം നേടി. ഇതോടെ പിന്നണി ഗാന രംഗത്തെ് വിടരുന്ന സാന്നിധ്യമായി രാധിക വിലയിരുത്തപ്പെടുകയും ചെയ്തു.
വിവാഹിതരായ തൊട്ടടുത്ത വർഷം തന്നെ ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കൺമണിയെത്തി. ലക്ഷ്മി, എന്നാൽ ലക്ഷ്മിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവൾ രാധികയെ വിട്ടുപോയി. അതേ സമയം എങ്ങനെയാണ് തന്റെ വിവാഹം നടന്നത് എന്ന് സുരേഷ് ഗോപി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
വിവാഹം അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ചതായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു.1989 നവംബർ 18ന്. പെണ്ണ് കണ്ട കാര്യം ഫോണിലൂടെയാണ് അച്ഛൻ പറയുന്നത്. അച്ഛനും അമ്മയുടെയും നിശ്ചയത്തിനാണ് താൻ മതിപ്പ് കൽപ്പിക്കുന്നത് എന്ന് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു.
അന്ന് ഞാൻ കൊടൈക്കനാലിൽ ഒരു സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു.അപ്പോഴാണ് അച്ഛൻ ഫോണിൽ വിളിക്കുന്നത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരുമകളായി രാധിക മതി,നിനക്ക് നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അച്ഛൻ ഫോണിൽ പറഞ്ഞത്.
നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്.കാരണം നിങ്ങൾക്ക് നാല് കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല.ആദ്യമായി നമ്മുടെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്ന് മറുപടി പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു.