രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പോ: പുതിയ ഫോട്ടോ കണ്ട് നവ്യാ നായർ ഗർഭിണിയാണോന്ന് ചോദിച്ച് ആരാധകർ

101

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് നവ്യ നായർ. ആലപ്പുഴ ജില്ലയിലെ കായംകളമാണ് നവ്യ നായരുടെ സ്വദേശം. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്.

അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചു.

Advertisements

അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയുണ്ടായി. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. 2010 ജനുവരി 21 ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി.

വിവാഹശേഷം ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു.താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്. സോഷ്യൽ മീഡിയകളിലും നടി സജീവമാണ്.

ഇപ്പോളിതാ താരം ഗർഭിണിയാണെന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അവൾക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയിൽ ഒരു നുണയും ഉണ്ടാവില്ലെന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്.

മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് നിൽക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറൻ മുടിയുമായി കണ്ണാടിയ്ക്ക് മുന്നിൽ നിന്നും എടുത്തതായിരുന്നു ഈ ചിത്രം നിരവധി ആരാധകർ ചിത്രത്തിന് കമന്റുമായെത്തി.

ഗർഭിണിയാേെണാ എന്നുള്ള ചോദ്യമാണ് കൂടുതലായും വരുന്നത്. നിങ്ങൾ രണ്ട് പേരാണോനവ്യ ശരിക്കും ഗർഭിണിയാണോ മേക്കപ്പ് ഒന്നുമില്ലാതെ നിൽക്കുന്നതിനാൽ അതീവ സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. നല്ല വയർ ഉണ്ടല്ലോ എന്നാണ് ചിലരുടെ കമന്റുകൾ.

അതേ സമയം ദിലീപിനോടൊപ്പമാണ് നവ്യ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഏഴ് സിനിമകളിൽ അവർ നായികാ നായകന്മാരായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം ചതുരംഗം, മമ്മൂട്ടിയോടൊപ്പം സേതുരാമയ്യർ സി ബി ഐ എന്നിവയുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നവ്യ അഭിനയിച്ചു.

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യാ നായർ 2012ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നെ അഭിനയിയ്ക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള ചിത്രമായ ദൃശത്തിന്റെ കന്നഡ റീമെയ്ക്കായ ദൃശയിലാണ് നവ്യ പിന്നീട് അഭിനയിയ്ക്കുന്നത്.

വിവാഹത്തിനുശേഷം നവ്യ നായർ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള നവ്യ നായർ നിരവധി വേദികളിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

2015ൽ സൂര്യ ഫെസ്റ്റിവലിൽ നവ്യ നായർ സംവിധാനം ചെയ്ത് അവരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ‘ വളരെ ജനപ്രീതി നേടുകയും നിരവധി വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു.

Advertisement