താരപുത്രൻ പ്രണവ് മോഹൻലാൽ അരുൺ ഗോപി ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം വിവാദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രണവ്.
പ്രണവിന്റെ വാക്കുകൾ ഇങ്ങനെ:
രണ്ടാമത്തെ ചിത്രത്തിൽ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പ്രചരണം. രണ്ടു കോടി ഉണ്ടെങ്കിൽ ഒരു സിനിമ പിടിക്കാമല്ലോ. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാൻ തയ്യാറാകില്ല. അങ്ങനെ ആളുകൾ ആരെങ്കിലും പറഞ്ഞാൽ സന്തോഷം.
അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകൾക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവർ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല’ പ്രണവ് വ്യക്തമാക്കി.
പ്രണവ് മോഹൻലാൽ നായകനായി വിനീത് ശ്രീനിവാസൻ അണിയിച്ച് ഒരുക്കുന്ന ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രം. മോഹൻലാൽ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണെന്നുള്ള അഭ്യൂഹങ്ങൾ ഇതിനോടകം വന്നിരുന്നു.