ഞാൻ ലെസ്ബിയൻ ആണെന്ന് വരെ അവർ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ, താൻ ട്രാപ്പിൽപെട്ടുപോയ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി യമുന

359

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി യമുന. ചെറിയ വേഷങ്ങളിലും സഹനടി വേഷങ്ങളിലും നേരത്തെ മുതൽ സിനിമകളിൽ സജീവമാണ് എങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ മധുമതി എന്ന പാവം അമ്മയായി എത്തിയതോടെയാണ് നടി ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

ഒട്ടുമിക്ക സീരിയലുകളിലും വില്ലത്തിയായി വേഷമിട്ടിരുന്ന യമുനയുടെ വ്യത്യസ്ത വേഷമായിരുന്നു ചന്ദനമഴയിലേത്.അതേ സമയം അടുത്തിടെ രണ്ടാമതും വിവാഹിത ആയതിന് പിന്നാലെയാണ് യമുന വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ മാവേലിക്കര സ്വദേശി ദേവൻ ആണ് നടിയെ രണ്ടാമതും ജീവിത സഖി അക്കിയത്.

Advertisements

സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ തരംഗമായി മാറിയരുന്നു. യമുന രണ്ടാമതും വിവാഹം കഴിച്ചത് മക്കളുടെ നിർബന്ധ പ്രകാരമായിരുന്നു. ഇപ്പോഴിതാ അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിന്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം.

Also Read
റൂമിലേയ്ക്ക് കയറിയതേ ഓർമ്മയൊള്ളൂ, പിന്നെ ദേഹത്ത് വന്ന് വീണത് കൈ ആണോ മടലാണോ എന്നറിയില്ല, ഒറ്റയടിക്ക് ബോധം പോയി; ഒടുവിൽ മമ്മൂട്ടി വരെ ഇടപെട്ടു, അസീസിന്റെ വെളിപ്പെടുത്തൽ

സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ആണ് യമുനയുടെ തുറന്ന് പറച്ചിൽ. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി എന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കമായിരുന്നു. എന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ വിളിച്ചിട്ട് പറഞ്ഞു.

സ്ഥിരമായി വിളിക്കാൻ തുടങ്ങിയ ഒരു സ്ത്രീ അതും ഒരു ഉദ്യോഗസ്ഥ അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. എന്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു. ആ സ്ത്രീ വൈകുന്നേരം ടു വീലറിൽ എന്റെ വീട്ടിൽ വന്നു. എന്റെ മക്കളും, സഹായിയും വീട്ടിൽ ഉണ്ട്. ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്ന് പറഞ്ഞപ്പോൾ കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു.

സെൽഫി എടുത്ത ശേഷമാണ് അവർ വീട്ടിൽ നിന്ന് പോയത്. അതിന് ശേഷവും ആ കുട്ടി എന്നെ വിളിക്കാറുണ്ട്.ഒരിക്കൽ ഒരു ഷോയ്ക്ക് ഞാൻ പോകാൻ നിക്കുമ്പോൾ വിളിച്ചിരിന്നു. ഞാൻ പോകുന്ന അതേ ഷോയിൽ പങ്കെടുക്കാൻ അവർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നോട് നമുക്ക് ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് ഞാനും പറഞ്ഞു.

കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷെ എനിക്കുള്ള പണിയാണ് അതെന്ന് തിരിച്ചറിഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ വന്നു. പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റുമെല്ലാം കണ്ടിരുന്നു.

പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകൾ ഉണ്ടെന്നുള്ള കാര്യമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയത് എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം ഞാൻ ലെസ്ബിയനാണ് എന്ന് പോലും പലരും പറഞ്ഞു.

Also Read
ആ തീരുമാനം എടുക്കുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു; ഒടുവില്‍ ഏതായാലും കുഴപ്പമില്ലെന്ന് ചിന്തിച്ചു; നിര്‍ണായകമായ മാറ്റത്തെ കുറിച്ച് മിത്ര കുര്യന്‍ പറയുന്നു

ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠം ഞാൻ അതോടെ പഠിച്ചു. ആരെയും അമിതമായി വിശ്വസിക്കരുതെന്ന് പഠിച്ചു. ആ സംഭവത്തോടെ എനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്.

ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിതിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ല എന്ന് മാത്രം എന്നും യുമുന പറയുന്നു.

Advertisement