കൂടെ പിറന്നിട്ടില്ല എന്നിട്ടും ഇച്ചാക്ക എനിക്ക് വല്യേട്ടൻ ആകുന്നത് ആ കാരണം കൊണ്ട്, ജ്യേഷ്ഠനെ പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ്, മമ്മൂക്കയെ കുറിച്ച് ലാലേട്ടൻ പറയുന്നത് കേട്ടോ

301

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസകളുമായി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു ലാലേട്ടൻ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകൾ നേർന്നത്.

തനിക്ക് സ്വന്തം സഹോദരനെ പോലെയാണ് മമ്മൂട്ടി എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം. ജന്മ ബന്ധത്തേക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായി കർമ ബന്ധമുണ്ടാക്കാം.

Advertisements

Also Read
റോബിന്‍ നല്‍കിയ സാരിയില്‍ സുന്ദരിയായി ആരതി പൊടി, ഓണം ആഘോഷിക്കാന്‍ ഒപ്പം നടി ഗായത്രി സുരേഷും, വൈറലായ ചിത്രങ്ങള്‍ കാണാം

കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക തനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിൽ എത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠൻ.

വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാര കാര്യമല്ലെന്ന് മോഹൻലാൽ പറയുന്നു. അതേ സമയം തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.

മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർധരാത്രി കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തി ആശംസകൾ അറിയിക്കുന്ന ആരാധകരുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് വീടിന് മുന്നിൽ അർധരാത്രി അണിനിരന്നത്.

പ്രിയ നടന്റെ പിറന്നാൾ കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും ആരാധകർ ആഘോഷമാക്കി മാറ്റുകയായിരുന്നു. ശേഷം പൂത്തിരിയും പടക്കങ്ങളുമായി കളറാക്കിയാണ് ആരാധകർ മടങ്ങിയത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി എത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഒരാഴ്ച മുമ്പേ തുടങ്ങിയ ഫാൻസിന്റെ പിറന്നാൾ ആഘോഷങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരും പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read
എഴുപത്തിയൊന്നാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റ അഭിനയ സുകൃതം: മമ്മൂക്കയ്ക്ക് ആശംസകളുമായി ലോകം എമ്പാടുമുള്ള ആരാധകർ

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടൻ പുറത്ത് വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ട്രെയ്ലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന് പുറത്ത് വിടുമെന്നാണ് സൂചന. ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Advertisement