മിനിസ്ക്രീനിലും ബിഗ്സക്രീനിലും തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയു മാണ് പേളി മാണി. ബിഗ്ബോസ് മുൻ മൽസരാർത്ഥി കൂടിയായി പേലിക്ക് ആരാധകരും ഏറെയാണ്. ബിഗ്ബോസിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി ഷോയിൽ വെച്ച് പേളി പ്രണയത്തിൽ ആവുകയായിരുന്നു.
ഷോ അവസാനിച്ച് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായി. ഇരുവരുടെയും ജീവിതത്തിലേക്ക് മകൾ നില എത്തിയിട്ട് അധിക കാലമായില്ല. സോഷ്യൽ മീഡിയകളിൽ സജീവമായ പേളിയും ശ്രീനിഷും മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പേളിയുടെ യൂട്യൂബ് ചാനലിലും നിരവധി കാഴ്ചക്കാരുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ് വൈറലാകുന്നത്. പേഴ്സണലി ജീവിതത്തിൽ തന്നെ സഹായിച്ച ഡാഡിയുടെ ഉപദേശങ്ങൾ, ഒപ്പം തന്നെയും ശ്രീനിയേയും ബാധിക്കുന്ന ഒരുവിഷയം തുടങ്ങിയ മൂന്നു കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പേളി പുതിയ വീഡിയോ പങ്കുവെച്ചത്.
ഒരു മാസം മുൻപ് എനിക്ക് ഭയങ്കര ഉത്കണ്ഠയായിരുന്നു. എന്തോ ഒരു അപാകത തോന്നി. ഈ കുഞ്ഞു വന്നതിനു ശേഷം ആണെന് തോനുന്നു, ഞാൻ ഒരു റൂൾ വയ്ക്കുകയും അത് നടക്കാതെ വരുമ്പോൾ പേടിയോ സങ്കടമോ ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു.
ചില നേരത്ത് ദേഷ്യം വരെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനത്തെ അവസരത്തിൽ ഞാൻ ശ്രീനിയേയോ, ഡാഡിയെയോ ആണ് ഉപദേശത്തിനായി തെരഞ്ഞെടുക്കുക. ഡാഡിയുടെ അടുത്ത് ചെന്നതിനു ശേഷം അദ്ദേഹം എനിക്ക് തന്ന ഉപദേശങ്ങൾ ഞാൻ എന്റെ രീതിയിൽ ഞാൻ മാറ്റിവച്ചു. അതിൽ ഒന്നാമത്തെ കാര്യം, ഞാൻ ചിന്തിക്കുന്നത് ഒന്നും നടക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.
എന്താണ് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് എന്ന് ആദ്യമായി കണ്ടെത്തുക. നിങ്ങൾ ആരെങ്കിലുമായി ദേഷ്യപ്പെടാൻ ഉണ്ടായ കാരണം കണ്ടെത്തുക. നമ്മൾ ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുക. മറ്റുള്ളവർക്ക് വേണ്ടി നമ്മൾ എന്തിന് വേണ്ടി റൂൾസ് വയ്ക്കണം, അതുകൊണ്ട് ആർക്കും വേണ്ടി ഒരു റൂൾ വയ്ക്കരുത്.
വാവ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഞാൻ വച്ചിരുന്നു. വാവയുടെ വസ്ത്രങ്ങളും എന്റെ വസ്ത്രങ്ങളും കൂട്ടികുഴക്കരുത് എന്ന് ചിന്തിച്ചിരുന്നു. അതിപ്പോൾ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങൾക്ക് ഒപ്പം ശ്രീനിയുടെ ടി ഷർട്ട് കൊണ്ടിട്ടാൽ അതും എനിക്ക് എന്തോ പോലെ ആയിരുന്നു. ഇതേപോലെ ചില കാര്യങ്ങൾ ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു.
എന്നാൽ ഡാഡിയുടെ ഉപദേശം കിട്ടിയ ശേഷം ആ ചിന്ത ഞാൻ ഉപേക്ഷിച്ചു. എന്തിനു വേണ്ടിയാണു ഒരു റൂൾ നമ്മൾ ക്രിയേറ്റ് ചെയ്യുന്നത് എന്ന് ചിന്തിച്ചു തുടങ്ങി. എല്ലാ അമ്മമാർക്കും വരുന്ന ഒരു സഹജവാസന ആയിരിക്കും ഇത് പക്ഷേ അതിന്റെ ആവശ്യം ഇല്ലെന്നു പിന്നീട് മനസിലായി. പോസറ്റീവ് തോട്ട് ഷെയർ ചെയ്ത ശേഷം പിന്നീട് പേളി പറഞ്ഞത്, തനിക്ക് ശ്രീനി വീട് സമ്മാനമായി നൽകി എന്ന് പറയുന്ന വീഡിയോയെ കുറിച്ചാണ്.
ഞങ്ങൾ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു. കോടികൾ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോട് പറയട്ടെ ഞങ്ങൾ ഇപ്പോഴും റെന്റൽ വീട്ടിൽ ആണ് താമസം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോൾ വലിയ സന്തോഷമായി എന്നും പേളി പറയുന്നു.