പിറന്നാൾ ദിനത്തിൽ കിടിലൻ ഐറ്റം എത്തി മക്കളെ, വന്നത് ഞെരിപ്പൻ സാധനം എന്ന് ആരാധകർ

90

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരുന്നത്. ഏതെങ്കിലും സിനിമകളുടെ പോസ്റ്ററുകളോ ടീസറുകളോ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വം സിനിമയുടെ കിടിലൻ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.

ഒരു സംഘടന രംഗത്തിന്റെ ഇടയിൽ എടുത്ത മമ്മൂട്ടിയുടെ ചിത്രമാണ് ഭീഷ്മപർവ്വത്തിന്റേതായി പുറത്തു വന്നിരിക്കുന്നത്. ഭീഷ്മവർദ്ധൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയായിട്ടാണ് ഈ മമ്മൂട്ടി ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർ ഹിറ്റായിരുന്ന ബിഗ് ബി റിലീസ് ചെയ്ത് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പുതിയ സിനിമ വരുന്നത്.

Advertisements

അമേരിക്കൻ സംവിധായകൻ ആൻഡി വാർഹോളിന്റെ ‘സമയം എപ്പോഴും മാറുമെന്ന് അവർ പറയുന്നു, പക്ഷേ നിങ്ങൾ അവ സ്വയം മാറ്റണം’ എന്ന ഉദ്ധരി പങ്കുവെച്ചാണ് അമൽ നീരദ് ഭീഷ്മപർവ്വത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. മുൻപ് ഭീഷ്മപർവ്വത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു. താടിയും മുടിയും നീട്ടിയുളള കിടിലൻ ഗെറ്റപ്പിലാണ് മെഗാസ്റ്റാർ ചിത്രത്തിൽ എത്തുന്നത്.

പ്രഖ്യാപന വേള മുതൽ ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ നിന്നും ഒരു മാസ് ആക്ഷൻ ചിത്രത്തിൽ നിന്നും കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.അതേസമയം ഭീഷ്മപർവ്വത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ട്രെൻഡിംഗായി മാറിയിരിക്കുകയാണ്.

കാത്തിരിപ്പ് വെറുതെ ആയില്ല, പോസ്റ്റർ പൊളിച്ചു എന്നാണ് ആരാധകർ പറയുന്നത്. അല്പം വൈകിയാൽ എന്താ വന്നത് ഞെരിപ്പു ഐറ്റം അല്ലെ എന്ന് ആരാധകർ പറയുന്നു. മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട് ആയതിനാൽ പ്രതീക്ഷകൾ ഏറെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഭീഷ്മപർവ്വം പോസ്റ്റർ ആഘോഷിക്കുന്ന സമയത്ത് തന്നെ ബിലാലിന്റെ വരവ് എന്നാണെന്നും ആരാധകർ ചോദിക്കുന്നു.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് എത്തുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൊച്ചിയാണ് ഭീഷ്മപർവ്വത്തിന്റെ പ്രധാന ലൊക്കേഷൻ.

Advertisement