ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജലജ. വേണി നാഗവള്ളി അടക്കമുള്ള പ്രഗത്ഭ സംവിധായകരുടെ സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ ജലജയ്ക്ക് ഒരു വിഷാദ നായികാ പദവിയായിരുന്നു മലയാളത്തിൽ.
അത് സേമയം വിവാഹത്തോടെ സിനിമവിട്ട ജലജ വർഷങ്ങളൾക്ക് ശേഷം ഇപ്പോഴിതാ മാലിക് എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയത്. ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് നടിയുടെ മകളായ ദേവി ആയിരുന്നു.
അതേ സമയം സോഷ്യൽ മീഡിയയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദേവി ഇപ്പോൾ . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.
കഴിഞ്ഞ ദിവസം ദേവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാൾ അശ്ലീല കമന്റുമായി എത്തിയത്. ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ദേവി ഇൻസ്റ്റഗ്രാം സ്റ്റേറിയായി ഒരു മറുപടി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഇതു വലിയ ചർച്ചയായിരുന്നു.
എന്നാൽ സത്യത്തിൽ ആദ്യം എന്താണ് അയാൾ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് ദേവി പറഞ്ഞത്. ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ്. എനിക്ക് സത്യത്തിൽ എന്താണ് അയാൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. വിദേശത്ത് പഠിച്ചു വളർന്ന ആളെന്ന നിലയിൽ ഇത്തരം പ്രയോഗങ്ങൾ എനിക്കറിയില്ല.
ഞാൻ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല. അതിനാൽ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വൾഗറായ ഒരു കാര്യമാണ് അയാൾ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായെന്നും ദേവി പറയുന്നു.
അടുത്ത കാലം വരെ എന്റെ പ്രൊഫൈൽ പ്രൈവറ്റ് ആയിരുന്നു. ‘മാലിക്’ വന്ന ശേഷമാണ് ഞാനത് പബ്ലിക് ആക്കിയതു പോലും എന്നും ദേവി പറയുന്നു.