പ്രണയം വീട്ടിൽ അറിഞ്ഞ സമയത്ത് വലിയ പുകിലുണ്ടായി; തുറന്നു പറഞ്ഞ് വാനമ്പാടി സീരിയൽ താരം സുചിത്ര

202

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായർ. സീരിയലിലെ വില്ലത്തി ആയി അത്ര തൻമയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്.

വാനമ്പാടി സീരിയലിൽ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് വേഷമിട്ടതെങ്കിലും സുചിത്ര ഇരുവരെയും വിവാഹത്തെകുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ നേരത്തെ തന്റെ പ്രണയത്തെപറ്റി താരം വെളിപ്പെടുത്തിയിരുന്നത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡയയിൽ വൈറലാവുകയാണ്.

Advertisements

നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലിൽ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാൽ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലിൽ വില്ലത്തിയാണെങ്കിലും യഥാർഥ ജീവിതത്തിൽ ഒരു പാവമാണ് സുചിത്ര നായർ.

ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാൽ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകർ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തിൽ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയത് ഇങ്ങനെ.

പ്രണയം ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ പ്രണയം ഇല്ലെന്നു പറയുന്നവർ ഭയങ്കര കള്ളന്മാരാണെന്നും പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോടായിരുന്നു എന്നും താരം പറയുന്നു. പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. ജീവിതത്തിൽ പ്രണയം ഇല്ലെന്നു പറയുന്നവർ ഭയങ്കര കള്ളന്മാരാണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോടായിരുന്നു.

അല്ലാത്ത പ്രണയത്തിൽ ചിലർ പറ്റിച്ചിട്ടുപോകും, മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.

തന്നെ അറിയുന്ന ഒരാൾ ജീവിതത്തിൽ വരണം എന്ന് ആഗ്രഹമുണ്ട്. ചില്ലു കൂട്ടിൽ ഇട്ടു വയ്ക്കാത്ത ഒരാൾ ആകണം അതെന്ന് ആഗ്രഹമുണ്ട്. അതേ സമയം ഒട്ടെറെ വിവാഹാലോചനകൾ വരുന്നുണ്ടെന്നും എന്നാൽ അവരുടെ ഡിമാന്റുകൾ അഗീകരിക്കാൻ വയ്യാത്തത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നും നേരത്തെ നടി പറഞ്ഞിരുന്നു.

പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോൾ വിവാഹ ശേഷം അഭിനയം നിർത്തണം, ഡാൻസ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാൽ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താൻ ജീവിതത്തിൽ ഏറ്റെവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാൻ ചെയ്യുന്ന കലയെ ഉപേക്ഷിക്കാൻ വയ്യാത്തതാണ് കല്യാണം വൈകാൻ കാരണമെന്നുമാണ് സുചിത്ര വെളിപ്പെടുത്തുന്നത്.

Advertisement