വയസ്സ് 35 ആയിട്ടും എന്നാ ലുക്കാ, സൗന്ദര്യത്തിന് ഒരു മാറ്റവും ഇല്ലല്ലോ, കണ്ണെടുക്കാൻ തോന്നുന്നില്ല: ശാലു മേനോന്റെ കിടു വീഡിയോ ഏറ്റെടുത്ത് ആരാധകർ

1816

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോൻ. സിനിമയിലായാലും സീരിയലിൽ ആയാലും തന്റേതായ ഒരു ശൈലിയുണ്ട് താരത്തിന്. അതുതന്നെയാണ് താരത്തെ വ്യത്യസ്തമാക്കുന്നതും.

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് നർത്തകിയും നടിയുമായ ശാലു മേനോൻ. തന്റേതായ അഭിനയ ശൈലിയിൽ തിളങ്ങിയ താരം അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നൽകുന്നുണ്ട്.

Advertisements

ജയകേരള സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തി വരികയാണ് താരം. പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരം പക്ഷേ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ശാലു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

വയസ്സ് 35 കഴിഞ്ഞിട്ടും പ്രായം തോന്നുകയേ ഇല്ലെന്നും, ഏതു വേഷത്തിലും ചേച്ചി സുന്ദരിയാണെന്നും, എന്നാ ലുക്കാണിത്, കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് ഫോട്ടോക്ക് ലഭിച്ചത്. ഒട്ടനവധി ലൈക്കുകളും കമന്റുകളും ഫോട്ടോക്ക് ലഭിച്ചു. ചില കമന്റുകൾക്കെല്ലാം താരം മറുപടിയും നൽകിയിട്ടുണ്ട്.

നൃത്തത്തെ ജീവനു തുല്യം കാണുന്ന ശാലു സ്വന്തമായി ‘ജയകേരള സ്‌കൂൾ ഓഫ് പേർഫോമിംഗ് ആർട്‌സ്’ എന്ന നൃത്തവിദ്യാലയം നടത്തിവരുന്നു. ഒരുസമയം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം സീരിയലും നൃത്ത വിദ്യാലയവുമായി സജീവമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തിയത്.

നേരത്തേയും വയസ്സ് 35 കഴിഞ്ഞിട്ടും ശാലു എങ്ങിനെ ഇത്ര ചെറുപ്പമായി നിക്കുന്നു എന്ന തരത്തിൽ പ്രേക്ഷകർ സംശയങ്ങൾ പങ്കുവച്ചിരുന്നു. അതിനുള്ള ഉത്തരം ശാലു ഒരു അഭിമുഖത്തത്തിലൂടെ വ്യക്തമാക്കിരുന്നു. അതിങ്ങനെ:

എനിക്ക് തീരെ വണ്ണം ഇല്ലായിരുന്നു, കല്യാണം കഴിഞ്ഞ ശേഷമാണു വണ്ണം വച്ചത്. ആ സമയത്താണ് കറുത്തമുത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിൽ അഭിനയിക്കുമ്പോഴെല്ലാം വണ്ണം നന്നായി ഉണ്ടായിരുന്നു. ഒരു എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തന്നെ സഹിക്കാൻ കഴിഞ്ഞില്ല. അതിനുശേഷം ഡാൻസ് ചെയ്യുമ്പോൾ വണ്ണവും വച്ച് ഡാൻസ് ചെയ്യാനും പറ്റാതെയായി.

അപ്പോഴാണ് എങ്ങിനെയെങ്കിലും തടി കുറയ്ക്കണം എന്ന് ആലോചിക്കുന്നത് അതിനു നന്നായി ഡയറ്റ് എടുക്കാൻ തുടങ്ങി. ഡയറ്റ് ചെയ്തപ്പോൾ 10 15 കിലോ ആണ് കുറഞ്ഞത്. ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യാറില്ല. ജിമ്മിൽ പോയപ്പോൾ തടിയ്ക്ക് വലിയ മാറ്റം ഉണ്ടായതായി തോന്നിയില്ല.

ദിവസവും ഒരു മണിക്കൂർ നടക്കാറുണ്ട്. വണ്ണം കുറഞ്ഞപ്പോൾ മുഖത്തിനും മാറ്റം വന്നു തുടങ്ങി. വണ്ണം ഉള്ളപ്പോൾ ആണല്ലോ മുഖത്തിന് ഭംഗി കുറയുന്നത്. പ്രധാനമായും ഞാൻ ആഹാരം കൺട്രോൾ ചെയ്തു. ട്രെഡ് മില്ലിൽ ഇടയ്ക്ക് വർക്ക്ഔട്ട് ചെയ്യാറുണ്ട്’ സൗന്ദര്യസംരക്ഷണത്തെപ്പറ്റി സംസാരിച്ചശേഷം തന്റെ ജീവിതം നൃത്തത്തിനായിട്ടാണ് മാറ്റിവച്ചിരിക്കുന്നതെന്നു പറയുകയാണ് ശാലു മേനോൻ.

ജീവിതത്തിൽ നന്നായി കഷ്ടപെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ഗൾഫിലൊക്കെ ഇടയ്‌ക്കെല്ലാം ഷോകൾ വരാറുണ്ട്, അവിടെയും പങ്കെടുക്കുന്നു. പത്തുവര്ഷമായി ആയി നൃത്തം അഭ്യസിപ്പിക്കുന്നു. നാട്ടിൽ എട്ടു സ്‌കൂളുകൾ ഇപ്പോൾ ഞാൻ നടത്തുന്നുണ്ട്. ഇവിടെയെല്ലാം എന്റെ സാനിധ്യം എത്താറുണ്ട്.വേറെ അധ്യാപകർ ഉണ്ടെങ്കിലും ഞാൻ തീർച്ചയായും സ്‌കൂളുകളിൽ എത്താറുണ്ട്.

ജയകേരള നൃത്തവിദ്യാലയം എന്നാണ് എന്റെ ഡാൻസ് സ്‌കൂളിന്റെ പേര്,അത് അങ്ങിനെയിടാനും ഒരു കാരണം ഉണ്ട്. തൃപ്പൂണിത്തറ അരവിന്ദാക്ഷമേനോൻ, എന്റെ അപ്പൂപ്പനാണ് അത് തുടങ്ങിവച്ചത്. മാത്രമല്ല മന്നത്ത് പദ്മനാഭൻ എന്റെ അമ്മൂമ്മയുടെ പേരപ്പൻ ആണ്, അദ്ദേഹമാണ് അത് വിളക്കുവച്ചു തുടങ്ങിയത്, അതുകൊണ്ടുതന്നെ മന്നത്തെ വീടുമായിട്ടും എനിക്ക് ബന്ധമുണ്ട്.

ചില കുട്ടികൾക്ക് സൗജന്യമായി, ഇവിടെ നൃത്തം പഠിപ്പിച്ചുകൊടുക്കാറുണ്ട്. മാത്രമല്ല സ്‌കോളര്ഷിപ്പുകളും സ്‌കൂളിന്റെ പേരിൽ നല്കിവരുന്നു, ശാലുവ്യക്താക്കുന്നു. ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് താരം അഭിനയിച്ചു വരുന്നത്. സീരിയലിൽ നായകന്റെ ആന്റിയായിട്ടാണ് താരം എത്തുന്നത്.2016-ലായിരുന്നു നടൻ സജിയുമായി ശാലുമേനോന്റെ വിവാഹം

Advertisement