ശ്രീലക്ഷ്മിയെ വെറുക്കുന്ന സാന്ദ്ര, നീയും ഞാനും സീരിയലിലെ കട്ട വില്ലത്തി; ലക്ഷ്മി നന്ദന്റെ വിശേഷങ്ങൾ ഇങ്ങനെ

311

സീ കേരളം എന്ന ചാനൽ മിനിസ്‌ക്രീൻ സീരിയലുകൾക്ക് വലിയ മാറ്റങ്ങൾ വരുത്തി എത്തിയ ചാനലാണ്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകൾക്ക് ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വലിയ പ്രേക്ഷക പ്രീതിയാണ് സീ കേരളം സീരിയലുകൾക്ക് എല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യഭംഗിയും വ്യത്യസ്തമായ കഥയുമൊക്കെയാണ് ചാനലുകളിലെ സീരയലുകളെ വ്യത്യസ്തമാക്കുന്നത്. ചാനലിലെ ഒരു ഹിറ്റ് സീരിയലാണ് നീയും ഞാനും.

Advertisements

വേറിട്ട പ്രണയകഥയാണ് സീരിയൽ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുളള സീരിയൽ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയൽ കൂടിയാണ് ഇത്.

പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് നീയും ഞാനും . 45കാരനായ രവിവർമൻ എന്ന നായക കഥാപാത്രവും 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.

മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നതെന്നാണ് സൂചന. മറാത്തിയിൽ തരംഗമായ തുല പഹതെ രേ എന്ന സീരിയൽ കന്നഡയിലേക്ക് ജോതി ജോതിയല്ലീ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു.

ഇത് മലയാളത്തിലേക്ക് റീമേക്ക് ചെയ്തതതാണ് നീയും ഞാനും. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സീരിയലിലെ വില്ലത്തിയായ സാന്ദ്ര ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീലക്ഷ്മിയോട് കടുത്ത ദേഷ്യം വച്ചു പുലർത്തുന്ന, രവി വർമ്മനോട് അടുക്കാന് ശ്രമിക്കുന്ന കഥാപാത്രമാണ് സാന്ദ്ര.

ആ കഥാപാത്രത്തെ മിനിസ്‌ക്രീനിൽ എത്തിക്കുന്നത് ലക്ഷമി നന്ദനാണ്. അഞ്ചലിലാണ് താരം ജനിച്ചതും വളർന്നതും. പന്നീട് ബഹ8്റൈനിലേക്ക് പോകുകയായിരുന്നു. അച്ഛനമ്മമാർ ബഹ്റൈിൽ ആയത് കൊണ്ടു തന്നെ താരത്തിന്റ പഠനം നാട്ടിലും വിദേശത്തും ആയിട്ടാണ് നടന്നത്.

ഒരു സഹോദരിയാണ് ലക്ഷ്മിക്കുളളത്. ശബരിഗിരി സ്‌കൂളിൽ പഠിച്ച താരം പിന്നീട് മാർത്തോമ കോളേജിലാണ് ഗ്രാജുവേഷൻ ചെയ്തത്. പിന്നീട് താരം എയർഹോസ്റ്റഴ്സ് ഡിപ്ലോമ ചെയ്തു. തുടക്കത്തിൽ കുടുംബത്തിൽ നിന്നും അഭിനയത്തിന് സപ്പോർട്ട് ചെയ്തിരുന്നില്ല.

എങ്കിലും പിന്നീട് പ്രോത്സാഹിപ്പിക്കുകയായിരുന്നു. നീയും ഞാനും സീരിയലിലേക്ക് എത്തുന്നതിന് മുൻപ് ജോലിക്കായും താരം ശ്രമിച്ചിരുന്നു. പിന്നീട് ശ്രീമൂലം ക്ലബ്ബിൽ ഫ്രണ്ട ഓഫീസ് സ്റ്റാഫായി ജോയിൻ ചെയ്തു.

കയ്യിൽ പണമില്ലാതിരുന്ന സമയത്ത് താരത്തെ സുഹൃത്തിക്കൾ സഹായിച്ചു. ഇതിനിടെ പഠനവും ജോലിയുമായി മുന്നോട്ടു പോയി. മികച്ച അഭിപ്രായത്തോടെ മുന്നേട്ടു പോകുന്ന താരം വിവാഹിതയല്ല.

Advertisement