നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞാടുന്ന മലയാളത്തിന്റെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി സിനിമകളിലൂടെ ഹിർദ്യമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷർക്കായി സമ്മാനിച്ചതും.
മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യസിനിമയായി കണക്കുന്നതെങ്കലിം ശരിക്കും ആദ്യ സിനിമ അതല്ല. അതിനുമുമ്പ് മോഹൻലാലും സുഹൃത്തുക്കളും ചേർന്നൊരുക്കിയ തിരനോട്ടമാണ് അദ്ദേഹത്തിന്റെ അദ്യ സിനിമ.
മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ സെപ്റ്റംബർ 4 എന്നും ഓർമിക്കപ്പെടുന്ന ഒരു ദിനമാണ്. 1978 ലെ ഒരു സെപ്റ്റംബർ 4 നായിരുന്നു താരത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടം ഒരുങ്ങിയത്. സിനിമ അന്ന് വെളിച്ചം കാണാതെ പോയെങ്കിലും പ്രേക്ഷകർക്ക് ഇടയിൽ തിരനോട്ടം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണ്.
മോഹൻലാൽ എന്ന നടൻ ആ സിനിമയുടെ മഹത്വം കൊണ്ടല്ല ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തെത്തിയത് തിരനോട്ടത്തിലൂടെയാണ്. പ്രേക്ഷകർക്കിടയിൽ ഇന്ന് ആ സിനിമയ്ക്ക് വലിയ പ്രസക്തിയാണുള്ളത്. താൻ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് ഇപ്പോൾ മോഹൻലാൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേക ഓണപംക്തിയിൽ ആണ് ലാലേട്ടൻ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്ക് പ്രാധാന്യം കുറഞ്ഞതാണ് തിരനോട്ടം എന്ന സിനിമയ്ക്ക് സംഭവിച്ച പ്രധാന പ്രതിസന്ധി എന്ന് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിൽ തിരനോട്ടം എന്ന സിനിമയുടെ പരസ്യം ഉണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ നാന സിനിമാ വാരികയിലും വന്നിരുന്നു. അതൊക്കെ ഏറെ സന്തോഷം നൽകിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചിരുന്നു.
പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. അക്കൂട്ടത്തിൽ തിരനോട്ടവും ഉൾപ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി എന്നും മോഹൻലാൽ വ്യക്തമാക്കി.