ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലാലേട്ടൻ, ഒപ്പം സിനിമാ ലോകവും

39

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കിന്ന് 69ാം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാലോകവും ആരാധകരും. സാഷ്യൽ മീഡിയ പോസ്റ്റുകളിൽ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ഇച്ചാക്കക്ക് സ്‌നേഹപൂർവ്വം പിറന്നാൾ ആശംസകൾ നേരുകയാണ് ലാലേട്ടനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവക്കുകയും ചെയ്തിട്ടുണ്ട് മോഹൻലാൽ.

Advertisements

മമ്മൂട്ടിക്ക് അശംസ അർപ്പിച്ചുള്ള മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ:

My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏

ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താരങ്ങൾ ഒന്നടങ്കം ആശംസകൾ നേരുകയാണ്. സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുൻനിര താരങ്ങളും സംവിധായകരുമടക്കം പിറന്നാൾ ആശംസയുമായി എത്തിക്കഴിഞ്ഞു.

സുരാജ് വെഞ്ഞാറമൂട് മുതൽ അജു വർഗ്ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്‌നേഹാശംസകൾ നേർന്നിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ അഭിനയഗന്ധർവന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്.

തന്നേപോലുള്ളവർക്ക് വഴികാട്ടിയാകാൻ ഇനിയും സന്തോഷവും ആരോഗ്യവും സമാധാനവും ജീവിതത്തിൽ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ഗുരുനാഥൻ എന്ന് വിളിച്ചാണ് നടൻ ആസിഫ് അലി മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്.

മമ്മൂട്ടിക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാർ. മായാവി, അണ്ണൻ തമ്പി, തസ്‌കരവീരൻ, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാൻ, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാർ കുറിച്ച വാക്കുകളിങ്ങനെ.

66 ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ 69ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് 96 ഇങ്ങിനെയും 99 ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്. HAPPY BIRTHDAY MAMMUKKA’

Advertisement