മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും മുൻകാല നായിക നടി പാർവ്വതിയും. പാർവ്വതി സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിൽക്കുമ്പോൾ സിനിമയിലെത്തിയ ജയറാം പിന്നീട് പാർവ്വതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നല്ല ഒരു നർത്തകി കൂടിയായ പാർവ്വതി.
ഇപ്പോഴിതാ വിവാഹത്തിന് ശേഷം പാർവ്വതി അഭിനയം നിർത്തിയപ്പോൾ തങ്ങൾക്ക് ഏറ്റവും നല്ല ഒരു അഭിനേത്രി നഷ്ടപ്പെട്ടെന്ന് ഒരാൾ പോലും പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുകയണ് ജയറാം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ ഇന്റർവ്യൂവിൽ ജയറാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
എന്താ ഭാര്യ അഭിനയിക്കാത്ത് എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. അതേസമയം മലയാളത്തിൽ ഞങ്ങൾക്ക് മഞ്ജു വാര്യരെയാണ് ഏറ്റവും ഇഷ്ടം മഞ്ജു ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് എത്രയെത്ര ക്യാരക്ടേഴ്സ് കാണാമായിരുന്നു. എന്താണ് മഞ്ജു അഭിനയം നിർത്തിയത്. എന്നിങ്ങനെ ഇന്ത്യയുടെ പലഭാഗത്തുള്ള ആളുകളും ചോദിച്ചു താൻ കേട്ടിട്ടുണ്ടെന്നും ജയറാം പറയുന്നു.
അതേസമയം അഭിനയം നിർത്തുന്നത് സംബന്ധിച്ച് വിവാഹത്തിന് മുമ്പേ തീരുമാനമെടുത്തിരുന്നു. വിവാഹ ശേഷം നമുക്ക് രണ്ടുപേർക്കും അഭിനയം നിർത്താമെന്നാണ് പാർവ്വതി എന്നോട് പറഞ്ഞത്. ഭക്ഷണം കഴിക്കാൻ അപ്പോളെന്തുചെയ്യും എന്ന് ഞാൻ ചോദിച്ചപ്പോൾ നമുക്കെന്തെങ്കിലും ബിസിനസ് ചെയ്യാമെന്നായിരുന്നു പാർവതിയുടെ മറുപടി.
അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഞാൻ പാർവതിയോട് പറഞ്ഞു. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നു തോന്നില്ലേ, അതാണ് സംഭവം. ഇവിടെ നിൽക്കുമ്പോൾ ബിസിനസ് ചെയ്ത് നല്ല ലൈഫാണെങ്കിൽ എന്ത് സുഖമാണെന്ന് തോന്നും. അതങ്ങനെ തോന്നിയതാണെന്നും ജയറാം പറയുന്നു. എനിക്കൊരാളോടും നോ എന്ന് ജീവിതത്തിൽ പറയാനാകില്ല. നോ എന്ന് പറയാനാകാത്ത് ഭയങ്കര അപകടമാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട് നല്ലതും ഉണ്ടായിട്ടുണ്ടെന്നും ജയറാം പറയുന്നു.
ജയറാം പാർവ്വി ദമ്പദികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. കാളിദാസ് ജയറാമും മാളവികയും. കാളിദാസ് ബാലതാരമായി അഭിനയം തുടങ്ങി ഇപ്പോൾ മലയാള സിനിമയിലെ അറിയപ്പെടുന്ന നായകനടനാണ്.