അങ്ങനെ വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമില്ല: തുറന്നു പറഞ്ഞ് മാളവിക ജയറാം

443

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും മുൻകാല സൂപ്പർ നായിക പാർവ്വതിയും. നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ഇവർ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും വിടപറഞ്ഞ പാർവ്വതി ഉത്തമയായ വീട്ടമ്മയായി മാറുകയായിരുന്നു.

രണ്ടുമക്കളാണ് ഇവർക്കുള്ളത് കാളിദാസും മാളവികയും. കാളിദാസ് വെള്ളിത്തിരയിലേക്ക് തന്നെ നായകനായി എത്തിയെങ്കിലും ചക്കി എന്ന് വിളിക്കുന്ന മാളവിക അഭിനയത്തോട് വലിയ താൽപര്യം കാണിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജയറാമിനൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിക്കുകയും മോഡലിങ്ങ് ചെയ്തതോടും കൂടി ചക്കിയും അഭിനയത്തിലേക്ക് എത്തുമെന്നാണ് ഏവരും കരുതിയത്.

Advertisements

അതേ സമയം അഭിനയം തന്റെ മേഖലയാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് ചക്കി ഇപ്പോൾ പറയുന്നത്. അതുപോലെ വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ പ്ലാനിങ്ങ് ഇല്ല. താനൊഴികെ കുടുംബത്തിലെ നാൽപതോളം പേർ കാത്തിരിക്കുന്നത് അതിന് വേണ്ടിയാണെന്നും സമയമായിട്ടില്ലെന്നുമാണ് മാളവികയും പാർവതിയും പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

അപ്പയെയും അമ്മയെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കാൻ ചക്കിക്ക് മോഹമില്ലേ എന്നായിരുന്നു ഒരു ചോദ്യം. എനിക്കങ്ങനെ പ്രണയം ഇതുവരെ ഉണ്ടായിട്ടില്ല. അതേ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അഥവാ ഒരാളെ വിവാഹം കഴിക്കണം എന്ന് തോന്നിയാൽ ഇവരതിന് പിന്തുണയ്ക്കും എന്ന കാര്യം ഉറപ്പാണ്. ആ സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിട്ടുണ്ട്.

Also Read
നവരസയുടെ പത്രപ്പരസ്യത്തിൽ ഖുർആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

അപ്പയും അമ്മയുമാണ് എന്റെ റോൾ മോഡൽസ്. അപ്പ ഷൂട്ടിന് പോയപ്പോൾ അമ്മയാണ് വീട്ടിലെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നത്. എന്നാൽ ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയാൽ ആ കുറവെല്ലാം തീർക്കും. പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചിരിക്കുകയും ചെയ്യുന്ന ആളാണ് അപ്പ. വികാരങ്ങളുടെ ബോർഡർ ലൈൻ. അത് അമ്മയ്ക്ക് നന്നായിട്ടറിയാം.

അപ്പയും അതുപോലെ തന്നെയാണ്. അമ്മയുടെ സ്പേസ് അമ്മയ്ക്ക് നൽകും. കഴിഞ്ഞ ഇരുപത്തെട്ട് വർഷത്തിനുള്ളിൽ അപ്പ ഷൂട്ടിന് പോകാത്ത ദിവസങ്ങൾ വളരെ കുറവല്ലേ? ആ കാലത്തെ ഇല്ലാതാക്കുന്നത് ഇവർ തമ്മിലുള്ള വിശ്വാസവും പരസ്പരമുള്ള തിരിച്ചറിവുമാണ്. ഈ കാര്യത്തിൽ രണ്ട് പേരുടെയും ആരാധികയാണ് ഞാൻ. വിവാഹത്തെ കുറിച്ചൊരു പ്ലാൻ ഇപ്പോഴില്ല. ഇവർക്കൊക്കെ അതുണ്ടെന്ന് തോന്നുന്നു. ഞങ്ങളുടെ കുടുംബത്തിൽ എന്റെ ഒഴിച്ച് ബാക്ക് പത്ത് നാൽപത് പേരുടെ സ്വപ്നമാണത്.

വീട്ടിൽ വർഷങ്ങളായി ജോലിയ്ക്ക് നിൽക്കുന്നവരുണ്ട്. അവർ പറയും ഉന്നെ എൻ മുതുകിലെ വച്ച് നടന്തമാതിരി ഉൻ പുള്ളയെ മുതുകിൽ വച്ച് നടക്കണം. അതു താൻമ്മാ ആസൈ. പക്ഷേ എന്റെ തീരുമാനം ഇരുപത്തിമൂന്നാം വയസിലേ പറഞ്ഞിട്ടുണ്ട്. ജോലി കിട്ടി ഐഡന്റിറ്റി ഉറപ്പിച്ച് കഴിഞ്ഞിട്ടേ വിവാഹം കഴിക്കൂ. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഒരു ജോലിയും ഇല്ലാതെ എടുത്ത് ചാടി വിവാഹം കഴിക്കുന്നത് ഒട്ടും ശരിയല്ല.

ആ പെൺകുട്ടിയുടെ മൂല്യമാണ് നഷ്ടപ്പെടുന്നത്. സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം ചെയ്യാൻ എനിക്ക് താൽപര്യമില്ല. ക്യാമറയ്ക്ക് മുന്നിലേക്കുള്ള വഴി തുറന്ന് കിടക്കകുയാണെങ്കിലും ഞാൻ ക്യാമറയ്ക്ക് പിന്നിലായിരിക്കുമെന്നാണ് ചക്കി പറയുന്നത്. പക്ഷേ സിനിമ എന്റെ മേഖലയല്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ല.

അപ്പയും കണ്ണനുമൊക്കെ സിനിമയ്ക്കായി ചെയ്യുന്ന കഷ്ടപ്പാടുകൾ എത്രയെന്ന് എനിക്കറിയാം. എന്നിട്ടും മോശം എന്ന ഒറ്റ കമന്റിൽ ആ അധ്വാനത്തെ തകർത്ത് കളയുന്നവരുണ്ട്. എനിക്കത് അംഗീകരിക്കാനാവില്ല. അത്തരം കമന്റുകൾ എന്നെ തകർത്ത് കളയും. സെൽഫിയിൽ കാണാൻ ഭംഗിയില്ലെന്ന് തോന്നിയാൽ അസ്വസ്ഥയാകുന്ന ആളാണ് ഞാനെന്നും ചക്കി പറയുന്നു. സിനിമയിലേക്ക് ഒരുപാട് പേർ വിളിച്ചിരുന്നു. കുറച്ച് നാൾ മുൻപ് വരെ അധികം മീഡിയയ്ക്ക് മുൻപിൽ വരാതെ മാറി നിൽക്കുകയായിരുന്നു.

എന്റെ രൂപമെന്താണെന്ന് പോലും പലർക്കും അറിയില്ലായിരുന്നു. വരനെ ആവശ്യമുണ്ട് സിനിമ തുടങ്ങും മുൻപ് അനൂപ് സത്യൻ വിളിച്ചിരുന്നു. ആ സമയത്ത് ഞാൻ യുകെ യിൽ പഠിക്കുകയാണ്. അതുപോലെ ഗീതു ചേച്ചിയും (ഗീതു മോഹൻദാസ്) സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചു. ചേച്ചിയെ എനിക്ക് അത്രയിഷ്ടമായത് കൊണ്ട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മുങ്ങി.

Also Read
സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ ; കിടിലം ഫിറോസിന്റെ പോസ്റ്റ് വൈറലാകുന്നു

എന്റെ ഈ മൂഡ് എപ്പോൾ മാറുമെന്ന് അറിയില്ല. അപ്പോൾ ചിലപ്പോൽ തീരുമാനങ്ങൾ മാറിയേക്കാം. അതേ സമയം പ്രേക്ഷകർക്ക് എപ്പോഴും താരങ്ങൾ അവരുടെ പൊതു സ്വത്ത് പോലെയാണെന്നാണ് പാർവതി പറയുന്നത്. അവർക്കിഷ്ടമുള്ള രീതിയിൽ പെരുമാറുകയും വേണം. ഇത് രണ്ടും ചക്കിയ്ക്ക് സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ചക്കി പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ട് സിനിമ ചക്കിയ്ക്ക് ചേരുമോ എന്നെനിക്കും സംശയമുള്ളതായി പാർവതി സൂചിപ്പിച്ചു. ജയറാമിനെ കളിയാക്കുന്ന കാര്യത്തെ കുറിച്ചും ചക്കിയും അമ്മയും വെളിപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഞങ്ങൽ നാല് പേരും കൂടി യാത്ര പോകും. ഞാനും അമ്മയും അഡ്വഞ്ചറസ് ആൾക്കാരാണ്. എവിടെയും വലിഞ്ഞ് കയറും. ഇപ്പോൾ കണ്ണനും ഞങ്ങളുടെ ടീമാണ്. പക്ഷേ അപ്പയ്ക്ക് അതൊക്കെ പേടിയാണ്.

തീം പാർക്കിലെ വലിയ റോൾസ്‌കേര്റിലൊന്നും അപ്പ കയറില്ല. പാവം കുട്ടികളെ പോലെ ഞങ്ങളുടെ ബാഗ് ഒക്കെ പിടിച്ച് താഴെ നിന്ന് റ്റാറ്റ തരും. എങ്കിലും ചില റൈഡുകളിൽ പിടിച്ച് വലിച്ച് കയറ്റും. അപ്പോൾ അപ്പയുടെ മുഖത്ത് വിരിയുന്ന ഭാവം ഷൂട്ട് ചെയ്യുകയാണ് എന്റെ ഹോബിയെന്ന് ചക്കി പറയുന്നു.

പക്ഷേ ഇക്കാര്യം ജയറാം മറ്റാരോടെങ്കിലും പറയുന്നതെങ്കിൽ കഥ മാറി മറിയും. ജയറാം ധൈര്യത്തോടെ റൈഡിൽ കയറി, ഞങ്ങൾ പേടിച്ച് വിറച്ച് ബാഗും പിടിച്ച് താഴെ നിന്നു എന്ന മട്ടിൽ മാറ്റി പറയും. കേൾക്കുന്നവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് ജയറാമിനാണല്ലോ കൂടുതലെന്ന് പാർവതി വ്യക്തമാക്കുന്നു.

Advertisement