സീരിയലിൽ കാണുന്ന പോലെയല്ല ഇക്ക, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല: തുറന്നു പറഞ്ഞ് ഷഫ്‌ന

197

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിലെ ശിവേട്ടനായി തിളങ്ങി നിൽക്കുന്ന താരമാണ് നടൻ സജിൻ ടിപി. പ്ലസ് ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സജിൻ ടിപി വർഷങ്ങൾക്ക് ശേഷമാണ് സീരിയലിൽ സജീവമാവുന്നത്.

സജിന്റെ ഭാര്യയും സിനിമാ സീരിയൽ നടിയുമായ ഷഫ്നയാണ് സജിന് സീരിയലിലേക്കുള്ള വഴി തുറന്ന് കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പല അഭിമുഖങ്ങളിലൂടെയായി ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാളുടെയും ഷൂട്ടിങ്ങ് തിരക്കുകളെ കുറിച്ചും മറ്റ് വിശഷങ്ങളുമൊക്കെ വനിത മാഗസിന് നൽകിയ അഭിമുഖത്തിലൂടെ ഇരുവരും തുറന്നു പറയുകയാണ്.

Advertisements

Also Read
ഭാര്യ മേതിൽ ദേവിക ഉപേക്ഷിച്ചു പോയതിന് പിന്നാലെ മുകേഷിന് വീണ്ടും തിരിച്ചടി, പ്രമുഖ ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ

സീരിയലിൽ കാണുന്ന ശിവേട്ടനെക്കാളും ഒത്തിരി മാറ്റം യഥാർഥ ജീവിതത്തിൽ സജിന് ഉണ്ടെന്നാണ് ഷഫ്ന പറയുന്നത്. അതുപോലെ ഷഫ്നയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ബഹുമാനമാണ് തോന്നിയതെന്ന് സജിനും പറയുന്നു. സീരിയലിലെ പോലെയാണോ ശിവേട്ടൻ വീട്ടിലെന്ന് ചോദിച്ചാൽ നേരെ ഓപ്പോസിറ്റാണെന്നാണ് ഷഫ്ന പറയുന്നത്. വളരെ ഫ്രീയായി സംസാരിക്കും.

ഇക്കയുടെ അച്ഛൻ ഗൾഫിലായിരുന്നു. മൂത്തസഹോദരൻ പഠിച്ചതൊക്കെ പുറത്തും. വീട്ടിൽ അമ്മയും ഇക്കയും മാത്രമായിരുന്നത് കൊണ്ട് അന്നേ ചെല്ലക്കുട്ടിയാണ്. എല്ലാ കാര്യവും ചെയ്ത് കൊടുത്ത് കൂടെ നിൽക്കാൻ എനിക്കും ഇഷ്ടമാണ്. അച്ഛൻ വഴക്ക് പറയും, ഞാനും അമ്മയുമാണ് ഇക്കയെ വഷളാക്കുന്നതെന്ന്. ശിവേട്ടന്റെ ചില ഗുണങ്ങളും ഇക്കയിലുണ്ട്.

സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും അധികം പ്രകടിപ്പിക്കില്ല. ഭയങ്കര കെയറിങ്ങുമാണ്.
ഒരു ഇന്റർകാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോഴും അറിയില്ല, ആ മാജിക് എന്തെന്ന്. ദൈവം എനിക്കായി കരുതി വച്ച ഗിഫ്റ്റ് ആകും ഇക്ക. അതിലേക്ക് എത്തിപ്പെട്ടതിൽ സന്തോഷമെന്ന് ഷഫ്ന പറയുന്നു.

Also Read
സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം ചെയ്യാൻ എനിക്ക് താൽപര്യമില്ല: തുറന്നു പറഞ്ഞ് മാളവിക ജയറാം

ഷഫ്നയെ ആദ്യമായി കണ്ടതിനെ കുറിച്ച് സജിനും പറഞ്ഞിരുന്നു. കഥ പറയുമ്പോൾ സൂപ്പർഹിറ്റായി ഓടുന്ന സമയത്താണ് ഷഫ്ന പ്ലസ് ടു വിൽ നായികയായി വന്നത്. ആ സിനിമയിലെ ഞാനടക്കമുള്ള അഞ്ച് നായകന്മാരും പുതുമുഖങ്ങളാണ്. സത്യം പറഞ്ഞാൽ ഷഫ്നയോട് വലിയ ബഹുമാനമായിരുന്നു.

കാണുമ്പോൾ, ഹായ്, ബൈ പറയും. അത്രമാത്രം. ഷൂട്ടിങ്ങ് തീരാറയപ്പോഴേക്കും മനസിലായി വേറെന്തോ ഇഷ്ടം കൂടിയുണ്ടെന്ന്. ഞാനാണ് തുറന്ന് പറഞ്ഞത്. എതായാലും പറ്റില്ല എന്നായിരുന്നു മറുപടി. പിന്നെ ഇടയ്ക്ക് ഫോൺ വിളിക്കും. ഒരു വർഷം കഴിഞ്ഞപ്പോഴാണ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്. അന്ന് എനിക്ക് മൊബൈൽ ഫോൺ ഉണ്ട്. ഷഫ്നയ്ക്ക് ഇല്ല. ഇമെയിലും ഓർക്കുട്ടുമായിരുന്നു ആശ്രയം.

വർഷത്തിൽ ഒന്നോ രണ്ടോ വട്ടമാണ് നേരിൽ കാണുന്നത്. വിവാഹം കഴിക്കുമ്പോൾ മതത്തിന്റെയും മറ്റും പേരിൽ ഒരുപാട് പ്രശ്നങ്ങൾ പ്രതീക്ഷിച്ചിരുന്നു. എങ്കിലും അത്രയൊന്നും നേരിടേണ്ടതായി വന്നില്ല എന്നതാണ് സത്യം. പ്രണയം തുടങ്ങിയ കാലത്ത് തന്നെ ചേട്ടാ എന്നല്ല ഇക്ക എന്ന് തന്നെ വിളിച്ചോളൂ എന്നും പറഞ്ഞിരുന്നു. ഇക്കയ്ക്ക് മാസത്തിലെ ഫസ്റ്റ് ഹാഫ് ആണ് ഷൂട്ടിങ്ങ്. എനിക്ക് സെക്കൻഡ് ഹാഫും.

Also Read
സിദ്ധാർത്ഥിന് ഒപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

ലോക്ഡൗൺ ഇളവുകൾ വന്നതോടെ സാന്ത്വനത്തിന് ബ്രേക്ക് ഇല്ലാതെ ഷൂട്ടിങ്ങാണ്. കൊച്ചിയിലെ പ്രിയങ്കരയുടെ ഷെഡ്യൂൾ ബ്രേക്കിന് ഞാൻ നേരെ തിരുവനന്തപുരത്ത് ചെന്ന് ഒന്നോ രണ്ടോ ദിവസം നിൽക്കും. പിന്നെ ഹൈദരാബാദിലെ തെലുങ്ക് സീരിയൽ ശ്രീമന്തുഡു വിന്റെ ലൊക്കേഷനിലേക്ക് പോകും. പലരും വിവാഹശേഷം അഭിനയം നിർത്തുമ്പോൾ എന്റെ കരിയറിന് ഫുൾ സപ്പോർട്ട് ഇക്കയാണ്. അതുകൊണ്ടാണ് ഷെഡ്യൂളും തിരക്കുമൊക്കെ മാനേജ് ചെയ്യുന്നതെന്ന് ഫഫ്‌ന പറയുന്നു.

Advertisement