നന്നായിട്ടുണ്ടെങ്കിൽ നന്നായിയെന്ന് പറയും, ബോർ ആയെങ്കിൽ എന്തിനാ ഈ പണി എന്ന് ചോദിക്കും: ഇച്ചാക്കയുടെ അഭിനയത്തെ കുറിച്ച് സുൽഫത്ത്

91

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ. 1971 ആഗസ്റ്റ് ആറിന് ആയിരുന്നു മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രം പുറത്ത് വന്നത്.

അതേ സമയം മമ്മൂട്ടി അഭനയ രംഗത്ത് 50 വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷത്തിലും ആഘോഷത്തിലും ആണ് അദ്ദേഹത്തിന്റെ ആരാധകർ. ആരാധകരുടെ ആഘോഷങ്ങൾക്ക് ഒപ്പം തന്നെ സംവിധായകർ മുതൽ സഹ താരങ്ങൾ വരെ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു കഴിഞ്ഞു.

Advertisements

എന്നാൽ ഇച്ചാക്കയെ കുറിച്ച് ഭാര്യ സുൽഫത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അപൂർവ്വമായിട്ടാണ് പൊതുവേദികളിൽ സുൽഫത്ത് പ്രത്യക്ഷപ്പെടാറുള്ളത്. അഭിമുഖങ്ങളിൽ പോലും സുലു പങ്കെടുക്കാറില്ല. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യമായി മമ്മൂട്ടിക്ക് ഒപ്പം സുൽഫത്ത് വനിതയ്ക്ക് നൽകിയ അഭിമുഖം വൈറലാവുകയാണ്.

strong>Also Read:
അഭിനയമാണ് അറിയാവുന്ന ജോലി, 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നത്, ഒരാഗ്രഹം കൂടി ബാക്കി ഉണ്ട്; മനസ്സു തുറന്ന് അമ്പിളി ദേവി

അഭിനേതാവായ ഭർത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ പേരിൽ വീട്ടിലേക്ക് വരുന്ന ഭീഷണി ഫോൺ കോളുകളെ കുറിച്ചുമൊക്കെ അന്ന് സുൽഫത്ത് വെളിപ്പെടുത്തിയിരുന്നു. ഭർത്താവിന് ഒത്ത് സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന നിമിഷങ്ങൾ തീരെ വിരളമാവുന്നതിൽ സുലുവിന് പരാതി ഒന്നുമില്ലേ? എന്ന ചോദ്യം രണ്ട് പേരോടുമായിരുന്നു. എന്നാൽ അതിനുള്ള മറുപടിയായി സുലു ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ രാവിലെ ഓഫീസിൽ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി പറയുന്നു. ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ? എത്ര തിരക്കായാലും ആഴ്ചയിൽ ഒരിക്കൽ ഞാൻ ഇവിടെ എത്തും.

പിന്നെ എവിടെ ആയിരുന്നാലും ഗുഡ്നൈറ്റ് കോളും വേക്ക് അപ് കോളും ഉണ്ട്. ഇട തടവില്ലാതെ ഫോൺ ബെല്ലടിച്ച് കൊണ്ടിരിക്കുകയാണ്. മദ്രാസിൽ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരിൽ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയിൽ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു.

ലളിതമായൊരു ആഗ്രഹം. മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. പല പ്രാവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട്, എന്നെ വിളിക്കരുതെന്ന്. മമ്മൂട്ടി പരുക്കൻ സ്വരത്തിലാണ് മറുപടി പറഞ്ഞത്. സുലു ഇത് കേട്ട് ഊറി ചിരിക്കുക മാത്രമാണ് ചെയ്തത്. ഇതിങ്ങനെ പതിവാണോ എന്ന ചോദ്യത്തിന് ഇത് സാരമില്ല.

Also Read:
സുലുവിനെ പെണ്ണുകാണാൻ പോയത് ആദ്യ രണ്ട് പെണ്ണ് കാണൽ കഴിഞ്ഞ് മൂന്നാമതായി, ബാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും സുലുവിനെ ഇഷ്ടമായി: തുറന്നു പറഞ്ഞ് മമ്മൂട്ടി

ഇടയ്ക്ക് ചിലർ സുലുവിനെ വിളിച്ച് വിരട്ടും. എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാൽ എന്താ എന്നൊക്കെ ചോദിക്കും. അതൊക്കെ സിനിമയുടെ ഭാഗമല്ല, ഞങ്ങളത് നിസാരമായി കളയുന്നു. നടിമാരെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്ന ചോദ്യത്തിന് ഒട്ടേറെ പേരുടെ മുന്നിൽ നിന്നല്ലേ അഭിനയിക്കുന്നത് എന്നായിരുന്നു മറുപടി.
അഭിനയം വെറും അഭിനയം മാത്രമാണല്ലോ.

അതേ സമയം മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയുള്ള സുലുവിന്റെ അഭിപ്രായത്തെ കുറിച്ചും ചോദിച്ചിരുന്നു.
നന്നായിട്ടുണ്ടെങ്കിൽ നന്നായി എന്ന് പറയും. ബോർ ആയെങ്കിൽ എന്തിനീ പണി എന്ന് ചോദിക്കാനും മടിയില്ലെന്ന് പറയുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് സിനിമ കാണുന്നത്. സുലു ഒറ്റയ്ക്ക് പോകുന്ന പതിവില്ലെന്ന് മമ്മൂട്ടിയും പറയുന്നു.

Also Read:
ലൊക്കേഷനിൽ ഭക്ഷണം പോലും തരില്ല, സ്ഥാനം ജൂനിയർ ആർട്ടിസ്റ്റുകളേക്കാളും താഴെ: സിനിമയിലെ തുടക്കകാലത്ത് നേരിട്ട അവഗണനകളെ കുറിച്ച് ബാബുരാജ്

വില്ലൻ വേഷങ്ങളിൽ കാണുമ്പോൾ വിരോധമൊന്നും തോന്നാറില്ല. യാത്ര എന്ന സിനിമയ്ക്ക് വേണ്ടി തലമൊട്ടയടിച്ചപ്പോൾ വിഷമം തോന്നിയോന്ന് സുലുവിനോട് ചോദിച്ചാൽ ഇല്ല, ഇച്ചാക്ക തന്നോട് നേരത്തെ പറഞ്ഞിരുന്നതായും സുലു പറയുന്നു.

Advertisement