അമ്മ ആയതിന് ശേഷമുള്ള കിടു ഫോട്ടോഷൂട്ടുമായി മിയ ജോർജ്, തടികൂടിയെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ

182

മിനിസ്‌ക്രീനിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി. നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു.

നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒച്ചുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്. 2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്.

Advertisements

Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ

ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകിയത്. അടുത്തിടെയാണ് മിയയ്ക്കും ഭർത്താവ് അശ്വിൻ ഫിലിപ്പിനും ആൺകുഞ്ഞ് പിറന്നത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകൻ നൽകിയിരിക്കുന്ന പേര്.

പോയ വർഷം സെപ്റ്റംബർ 12നാണ് മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. മിയ കുഞ്ഞിന് ജന്മം നൽകിയ വിവരം ആരാധകർ അറിയുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തോടെയാണ്.
സോഷ്യൽ മീഡിയകളിൽ സജീവമാണ് മിയ. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് മിയ രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അമ്മയായ ശേഷം ഇതാദ്യമായാണ് നടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാഷൻ വസ്ത്രങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ളവയാണ്.

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

എന്നാൽ ഫാഷന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനുമെന്നും മിയ പറയുന്നു. അതേ സമയം ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അമ്മയായതോടെ മിയയ്ക്ക് തടികൂടിയെന്നും അരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Advertisement