മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും തെന്നിന്ത്യൻ യുവ സൂപ്പർതാരമാണ് ദുൽഖർ സൽമാൽ. മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ദേയനായ ദുൽഖറിനെ കുഞ്ഞിക്ക എന്നാണ് ആരാധകർ വിളിക്കുന്നത്.
തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും നായകസ്ഥാനത്തുള്ള ദുൽഖർ അഭിനയത്തിന് പുറമേ നിർമ്മാണരംഗത്തും ഗാനാലാപനത്തിലും താരം കൈവെച്ചിട്ടുണ്ട്. അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി ദുൽഖർ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. ശോഭനയും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ നായികയായും എത്തിയ സിനിമയിൽ ദുൽഖറും ഒരു വേഷത്തിലെത്തിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ തന്റെ വാപ്പച്ചിയും മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ. മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്‌സട്രീം 160 ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
എല്ലാരും പറയുന്നത് എന്റെ അച്ഛൻ നല്ല ഗ്ലാമർ ഉള്ളയാളാണ് എന്നാണ്. സത്യം പറഞ്ഞാൽ ഇതിൽ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകൾ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്റ്റൈലും അഭിനയവും ഒക്കെ എനിക്ക് ഇഷ്ടമാണ്.
ലാലേട്ടന്റെ ആറ്റിറ്റിയൂഡ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകർഷിക്കുന്നതാണ്. സുരേഷേട്ടൻ ഭയങ്കര കമാൻഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളിൽ അദ്ദേഹത്തിന് അറിവുണ്ടെന്ന് ദുൽഖർ പറയുന്നു.
അതേ സമയം വാപ്പച്ചിക്ക് ഗാഡ്ജറ്റ്സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതൽ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആൺകുട്ടികൾക്കും അങ്ങനെ തന്നെ ആകുമെന്നും ദുൽഖർ സൽമാൻ പറഞ്ഞു.