അപ്പോൾ മംമ്ത ദിലീപിന് ഒരു സ്‌നേഹ ചുംബനം നൽകി, ഏറെ സന്തോഷത്തോടെ അദ്ദേഹം അത് ഏറ്റുവാങ്ങി: ദിലീപുമായുള്ള ആത്മബന്ധത്തെ കുറിച്ച് മംമ്ത മോഹൻദാസ്

525

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകനായ ഹരിഹരൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മയൂഖത്തി’നു ശേഷം ബസ് കണ്ടക്ടർ, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

തുടക്കത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മമ്ത മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. 2007-ൽ ബിഗ് ബി’ എന്ന മലയാള ചിത്രത്തിലും ഏതാനും തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

Advertisements

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും മംമ്തയും ഒന്നിച്ച് മൈ ബോസ്സ്, ടു കണ്ട്രീസ്, തുടങ്ങി
നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പലതും വൻ ഹിറ്റുകൾ ആകുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ് ദിലീപും മംമ്തയും അറിയപ്പെട്ടിരുന്നത്.

രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിൽ തുടങ്ങിയ ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോഴും നല്ല രീതിയിൽ നിലനിർത്തുകയാണ്. പാസഞ്ചർ, മൈ ബോസ്, ടു കണ്ട്രീസ്, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

മൈ ബോസ്, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ കൂടി പുറത്തു വന്നതോടെയാണ് മംമ്ത ദിലീപ് കെമിസ്ട്രിയെ പ്രേക്ഷകർ ഏറ്റെടുത്തത്. ഇരുവരും ഒരുമിച്ച് എത്തിയ സിനിമകളിലെ ഹാസ്യരംഗങ്ങൾ കണ്ട് തിയേറ്ററുകളിൽ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു. തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇരുവരും പല വേദികളിലും സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് മംമ്ത പറഞ്ഞത് ഇങ്ങനെ:

ഞങ്ങൾ സിനിമയിൽ അടികൂടുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ദിവസം മുഴുവൻ വഴക്കിടുന്ന ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്. അടികൂടിക്കൂടിയാണ് സുഹൃത്തുക്കൾ ആയത്. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങൾക്ക് ഞങ്ങളുടെ കഴിവുകളും, ദൗർബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി.’

മംമ്തയുടെയും ദിലീപിന്റെയും ആത്മബന്ധം വെളിപ്പെടുത്തുന്ന പല നിമിഷങ്ങൾക്കും പ്രേക്ഷകർ സാക്ഷികൾ ആയിട്ടുണ്ട്. വലിയ വിജയമായി മാറിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ചടങ്ങിൽ ദിലീപും, മംമ്തയും, സംവിധായകനും, മറ്റ് അണിയറ പ്രവർത്തകരും എല്ലാം പങ്കെടുത്തിരുന്നു.

അപ്പോൾ വേദിയിൽ നിന്നും സംസാരിക്കുന്നതിനിടെ നടി മംമ്ത മോഹൻദാസ് ദിലീപിന് ഒരു സ്‌നേഹചുംബനം നൽകിയിരുന്നു. മംമ്തയുടെ സ്‌നേഹാദരം ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങുകയും ചെയ്തു. അതിന്റെ വീഡിയോ പ്രേക്ഷകരുടെ സ്‌നേഹംകൊണ്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നുു.

യഥാർത്ഥ ജീവിതത്തിൽ കാൻസറിനെ തോൽപ്പിച്ച് വിജയക്കൊടി പാറിച്ച മംമ്ത ആരാധകർക്ക് ഏറെ പ്രിയമുള്ള നായികയാണ്. മലയാള സിനിമയിൽ നിന്നും ലഭിച്ച അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് പലപ്പോഴായി ഇവർ പറഞ്ഞിട്ടുണ്ട്.

Advertisement