രണ്ടുവർഷത്തോളം ഒന്നിച്ചഭിനയിച്ചിട്ടും മൃദുലയുടെ നമ്പർ പോലും വാങ്ങിയിട്ടില്ല, എന്നാൽ ഇപ്പോൾ അങ്ങനെയല്ല: അരുൺ രാഘവ് വെളിപ്പെടുത്തുന്നു

64

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് സീരിയൽ പ്രേക്ഷകരുടെ മനസ്സ് കവർന്ന 2 കഥാപാത്രങ്ങളാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഭാര്യ സീരിയലിലെ രോഹിണിയും ശരത്തും. ഇവരെ അറിയാത്ത മലയാള സീരിയൽ പ്രേമികളും ഉണ്ടാകാൻ ഇടയില്ല.

സീരിയലിൽ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച മൃദുല വിജയും അരുൺ രാഘവും ആണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. മികച്ച അഭിനയമാണ് ഇരുവരും കാഴ്ചവച്ചത്. അതേ പോലെ തന്നെ ഇരുവരും അഭിനയിക്കുനവ്‌ന സീകേരളത്തിലെ ഹിറ്റ് സീരിയലാണ് പൂക്കാലം വരവായി. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലെ നായകനും നായികയുമാണ് പൂക്കാലം വരാവായിയിൽ നായികാനായകന്മാരായി എത്തുന്നത്.

Advertisements

ഭാര്യ സീരിയലിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഇവരുടേത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചത്. മൃദുലയെ പോലെ തന്നെ വേറിട്ട കഥാപാത്രമായിട്ടാണ് അരുൺ പരമ്പരയിൽ എത്തുന്നത്.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സ്‌ക്രീൻ കെമസ്ട്രിയെക്കുറിച്ചു പറയുകയാണ് അരുൺ രാഘവ്. ഭാര്യയിലെ ശരത്തും രോഹിണിയും ആയി തിളങ്ങിയ ശേഷമാണ് അഭിമന്യുവും, സംയുക്തയുമായി അരുണും മൃദുലയും പൂക്കാലം വരവായി പരമ്പരയിലൂടെ എത്തിയത്. അപ്രതീക്ഷിതമായി ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് കടക്കുകയും, സ്ത്രീ വിരോധിയായ അഭിമന്യുവിനെ തന്നിലേക്ക് എത്തിക്കാൻ നോക്കുന്ന സംയുക്തയുമാണ് പൂക്കാലം വരവായി പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

തങ്ങളുടെ സ്‌ക്രീനിലെ കെമിസ്ട്രിയെക്കുറിച്ചു ഇ ടൈംസ് ടിവി ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അരുൺ മനസ്സ് തുറക്കുന്നത്. എനിക്ക് വളരെ പെട്ടെന്ന് ആളുകളുമായി അടുക്കാൻ കഴിയില്ല. ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതക്കാരൻ എന്ന് വേണമെങ്കിൽ പറയാം. ആളുകളുമായി അടുക്കാൻ എനിക്ക് സമയം ആവശ്യവുമുണ്ട്. ഭാര്യ പരമ്പരയുടെ സമയത്ത് ഏകദേശം രണ്ടുവർഷത്തോളം മൃദുലയുമായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ കൈയ്യിൽ മൃദുലയുടെ കോണ്ടാക്റ്റ് നമ്പർ പോലും ഉണ്ടായിരുന്നില്ല.

പൂക്കാലം വരവായി ആരംഭിക്കുന്ന സമയത്താണ്, മൃദുല എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. ഇപ്പോൾ മൃദുലയുമായി സ്‌ക്രീൻ പങ്കിടുമ്പോൾ പഴയതിനെക്കാളും കൂടുതൽ കംഫർട്ട് ആയി തോന്നുന്നുണ്ട്. അതിനു നന്ദി പറയേണ്ടത് ഞങ്ങളുടെ സൗഹൃദത്തോടാണ്. എനിക്ക് അറിയാം എത്ര മികച്ച നടിയാണ് മൃദുലയെന്ന്. അതുകൊണ്ടുതന്നെ സ്‌ക്രീനിൽ ആത്മവിശ്വത്തോടെയുള്ള അവളുടെ ഇടപെടലുകൾ കൊണ്ട് എനിക്കും ഗുണങ്ങൾ ഉണ്ടാകാറുണ്ട്.

ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനും എന്റെ ആരാധകരും തമ്മിൽ ഒരു ഗ്യാപ്പും ഉണ്ടായിരുന്നു. എന്നാൽ ആരാധകരുടെ സ്‌നേഹം എന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കാൻ പ്രേരിപ്പിച്ചു. പ്രേക്ഷകരുടെ അഭിനന്ദനം സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ഒന്നും പ്രതീക്ഷിക്കാതെയുള്ള ആരാധകരുടെ സ്‌നേഹം കാണുമ്പോൾ തനിക്ക് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും ഉണ്ട് എന്നും അരുൺ പറയുന്നു.

ഭാര്യ പരമ്പരയിലെ ശരത്തായും പൂക്കാലം വരവായി പരമ്പരയിലെ അഭിമന്യു ആയും എത്തി മലയാളികളുടെ പ്രിയ നടനായ ആളാണ് അരുൺ രാഘവ്. ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും സ്ത്രീ വേഷത്തിൽ എത്തിയും ഒക്കെയാണ് പ്രേക്ഷകരുടെ മനസിലേക്ക് അരുൺ രാഘവ് കയറിക്കൂടിയത്. മിന്നും പ്രകടനം തന്നെയാണ് താരം ഭാര്യ എന്ന പരമ്പരയിലൂടെ കാഴ്ച വച്ചത്.

അതിനു ശേഷവും മുൻ നിര നായകന്മാരുടെ ഒപ്പം അരുൺ രാഘവും മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചു. ഒന്നല്ല, ഒമ്പതോളം അവതാരങ്ങളിലാണ് അരുൺ രാഘവ് ഭാര്യയിൽ പ്രത്യക്ഷപ്പെട്ടത്. പെൺവേഷമുൾപ്പെടെ എട്ടു നെഗറ്റീവ് കഥാപാത്രങ്ങൾ. സാധാരണ കണ്ടു മടുത്ത സീരിയലുകളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് സീകേരളത്തിലെ സീരിയലുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.സാധാരണ കണ്ണീർപരമ്പരകളിൽ നിന്നും വ്യത്യമായിട്ടാണ് സീകേരളത്തിലെ ഓരോ സീരിയലുകളും ഒരുക്കിയിരിക്കുന്നത്.

ഭാര്യയിൽ തുടക്കത്തിൽ പാവം പെൺകുട്ടിയായിട്ടാണ് മൃദുല എത്തിയത്. പിന്നീട് കഥാഗതിക്ക് അനുസരിച്ച് തന്റേടിയാവുകയായിരുന്നു. ഭാര്യയിൽ ഇരട്ട റോളിലാണ് അരുൺ എത്തിയത്. ഒന്ന് ദുഷ്ടനായ വില്ലനും മറ്റേത് നായകനും.

Advertisement