ഒറ്റയടിക്ക് കൂട്ടിയത് 1 കോടി, പ്രതിഫലം മൂന്നുകോടിയായി കുത്തനെ കൂട്ടി സാമന്ത

40

തെന്നിന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച നടി സാമന്തയുടെ പ്രതിഫലമാണ്. യൂ ടേൺ, സൂപ്പർ ഡ്യൂലക്സ്, എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെ ഹാട്രിക് നേടിയ സാമന്തയുടെ പുതിയ ചിത്രമായ ഓ ബേബിയും വൻ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ഓ ബേബിയ്ക്ക് ശേഷം സമാന്ത പ്രതിഫലം കുത്തനെ ഉയർത്തിയെന്ന് വാർത്തകൾ.

രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം. ഓ ബേബിയുടെ വൻ വിജയത്തിന് ശേഷം അത് മൂന്ന് കോടിയായി ഉയർത്തി എന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൂന്ന് കോടി പ്രതിഫലം വാങ്ങാനുള്ള അർഹത സമാന്തയ്ക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Advertisements

കൈ വയ്ക്കുന്നതെല്ലാം വിജയം എന്ന സ്റ്റേജിലാണ് ഇപ്പോൾ സമാന്ത അക്കിനേനി. യൂ ടേൺ, സൂപ്പർ ഡ്യൂലക്സ്, എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെ ഹാട്രിക് നേടിയ സാമിന്റെ ഏറ്റവും പുതിയ വൻ ഹിറ്റാണ് ഓ ബേബി. ചിത്രത്തിന് വേണ്ടി സാം വൻ തുകയാണ് പ്രതിഫലം വാങ്ങിയത് എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ കേൾക്കുന്നു ഓ ബേബിയ്ക്ക് ശേഷം സമാന്ത പ്രതിഫലം കുത്തനെ ഉയർത്തിയെന്ന്.

രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം. ഓ ബേബിയുടെ വൻ വിജയത്തിന് ശേഷം അത് മൂന്ന് കോടിയായി ഉയർത്തി എന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഓ ബേബി ഇതിനോടകം അൻപത് കോടി കടന്നു. മൂന്ന് കോടി പ്രതിഫലം വാങ്ങാനുള്ള അർഹത സമാന്തയ്ക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. അത്രയേറെ സമാന്തയുടെ അഭിനയം മികച്ചുനിൽക്കുന്നുവത്രെ.

നിലിവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നയൻകാരയാണ്. അഞ്ച് കോടിയാണ് നയന്റെ പ്രതിഫലം. എന്നാൽ മലാളത്തിലെത്തുമ്‌ബോൾ നയൻ പ്രതിഫലം നോക്കാറില്ല

Advertisement