തെലുങ്കിലെ പ്രിയപ്പെട്ട സൂപ്പർ താരം നാഗാർജുനയെ കണ്ടാൽ ഇപ്പോഴും ചെറുപ്പമാണ്. നാഗാർജുനയുടെ ലുക്കിനെ കുറിച്ച് ആരാധകർ പറയാറുമുണ്ട്. സിനിമയിൽ എത്തി വർഷം കുറെ കഴിഞ്ഞെങ്കിലും പഴയ പോലെ തന്നെ. എന്നാൽ തനിക്ക് പ്രായമായെന്ന് മനസ്ലിലായെന്നാണ് നാഗാർജുന പറയുന്നത്.
മൻമധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ തെരഞ്ഞെടുക്കുമ്പോൾ പ്രായമായതിനെ കുറിച്ചും ആലോചിക്കുമെന്ന് നാഗാർജുന പറയുന്നത്.
നിലവിൽ ചില കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എനിക്ക് ഒരു കോളേജ് പയ്യനായോ യുവാവായോ ഇപ്പോൾ അഭിനയിക്കാനാകില്ല. ഇരുപതോ ഇരുപത്തിയഞ്ചോ വർഷം മുമ്പ് ഞാൻ അത്തരം വേഷങ്ങളെല്ലാം ചെയ്തിട്ടുണ്ട്.
സ്വാഭാവികമായും പ്രായം കൂടുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുടെ എണഅമം കുറയും. ഇപ്പോൾ അങ്ങനെ വേണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു മുൻനിര താരം എന്ന നിലയിലും നമ്മുടെ തെരഞ്ഞെടുപ്പ് കുറഞ്ഞുവരികയാണ്. തിരക്കഥ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതാണ് ചെയ്യാവുന്നത്. ഇപ്പോഴും യംഗ് ആണ് എന്ന് മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാതെ നാഗാർജുന പറയുന്നു.