മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഉർവ്വശി. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുണ്ട് ഉർവ്വശി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് മാത്രമല്ല കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ സിനിമകളിലും നായികയായി ഇവർ തിളങ്ങിയിരുന്നു.
പിന്നീട് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. പിന്നീടുള്ള വർഷങ്ങളിലും സിനിമയിൽ സജീവമായിരുന്നു എങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട റോളുകളായിരുന്നു അധികവും ലഭിച്ചത്.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അടുത്തകാലത്തായി മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങാൻ ഉർവശിക്കായി. അതേ സമയം സൂര്യ നായകനായ തമിഴ് ചിത്രം സൂര്യരാരി പോട്രു എന്ന ചിത്രത്തിൽ സൂര്യയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശി ആയിരുന്നു. സൂര്യയും ഉർവ്വശിയും തമ്മിലുള്ള മത്സര അഭിനയമായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്.
ഇതുകൂടാതെ ആർജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഉർവ്വശി അവതരിപ്പിച്ചു. നയൻതാര അടക്കമുള്ള താരങ്ങൾ അഭിനയിച്ച സിനിമ ആയിരുന്നു ഇത് എങ്കിലും സിനിമയുടെ ഏറ്റവും വലിയ ആകർഷണം ഉർവ്വശിയുടെ ഗംഭീര അഭിനയം തന്നെ ആയിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ തുടക്ക കാലത്തെ ചില ഓർമ്മകൾ തുറന്ന് പറയുകയാണ് ഉർവശി. തന്റെ ആദ്യ ചിത്രത്തിന് തന്നെ തനിക്ക് അഹങ്കാരി എന്ന പേര് ലഭിച്ചിരുന്നു എന്നാണ് ഉർവ്വശി പറയുന്നത്. അതിന്റെ കാരണം ഉർവ്വശി പറഞ്ഞത് ഇങ്ങനെ:
ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നായിരുന്നു എന്റെ ചിന്ത. ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം എനിക്ക് ആദ്യം കിട്ടിയത് വിമർശനം ആയിരുന്നു അതും അഹങ്കാരി എന്ന പേര്. അതിനു കാരണം ആ ചിത്രത്തിൽ ഒരു വൈദ്യരുടെ വേഷം ചെയ്തിരുന്നത് ഒരു ഫ്രീലാൻസറായിരുന്നു.
ഫയൽവാൻ ഗംഗനാഥൻ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം പൊതുവെ ഒരു അഹങ്കാരിയാണ്. ആരു പറഞ്ഞാലും ഒന്നും കേൾക്കില്ല പുള്ളിക്ക് തന്റേതായ തീരുമാനങ്ങളാണ് എല്ലാത്തിനും. സംവിധായകൻ പോലും അയാളെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും അതായിരുന്നു അവസ്ഥ.
ഒരു നാട്ടിൽ പുറത്തിയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് സമയത്ത് രാത്രി ഏഴ് മണിയായിക്കഴിഞ്ഞാൽ ഞാൻ ഭക്ഷണം കഴിച്ച് ഏതെങ്കിലും വീട്ടിൽ പോയിക്കിടന്ന് ഉറങ്ങുമായിരുന്നു. പക്ഷേ ഷൂട്ടിങ് സാധാരണ ഒരു പത്ത് പതിനൊന്ന് മണിവരെ തുടരുമായിരുന്നു. ആ ചിത്രത്തിൽ ഒരു ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ഏകദേശം 21 ദിവസമാണ് എടുത്തത്.
കാരണം മറ്റൊന്നുമല്ല. ഞാൻ സാധരണ എന്റെ വീട്ടിലെ ശീലം വെച്ച് ഒരു ഏഴുമണിയാകുമ്പോൾ ഭക്ഷണം ഒക്കെ കഴിഞ്ഞ് കിടന്ന് ഉറങ്ങും. ഉറക്കത്തിൽ വിളിച്ചാൽ ഞാൻ കരയുമായിരുന്നു. ഈ കാരണം കൊണ്ട് അവർ എന്നെകൊണ്ട് ഒരുപാട് വലഞ്ഞു കാണണം. ഇതൊക്കെക്കൊണ്ടാണ് അന്നെനിക്ക് അഹങ്കാരി എന്ന പേര് ലഭിക്കാൻ കാരമായത് എന്നും ഉർവശി പറയുന്നു. കൂടാതെ ഇതിന്റെ പിന്നിൽ ആ ഫ്രീലാൻസർ ആയിരിക്കും എന്നും ഉർവശി വെളിപ്പെടുത്തുന്നു.