മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് താരസുന്ദരി നടി നിത്യാ മേനോൻ. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകരുടെ തന്നെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധകവൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിച്ചുണ്ട്.
ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
മലയാളത്തിനു പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ എന്നിഭാഷകളിൽ ആഭിനയിച്ച താരം അഭിനയത്തിന് പുറമെ പിന്നണി ഗാന രംഗത്തും സജീവമാണ്. ഹിന്ദി ചിത്രത്തിന് ശേഷം നിത്യ അഭിനയിച്ചത് ഒരു കന്നഡ ചിത്രത്തിലായിരുന്നു. അതിന് ശേഷമാണ് മലയാള ചിത്രത്തിലേക്കുള്ള കടന്ന് വരവ്. മലയാളത്തിലും അന്യഭാഷകളിലുമായി താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.
അതേ സമ.ം തന്റേതായ നിലപാടുകൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.
ഇപ്പോൾ ഇതാ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സുരക്ഷിതത്വം നോക്കിയാൽ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാമെന്നാണ് നിത്യ പറയുന്നത്.
ക്രിയേറ്റിവായിട്ടുള്ള ആളുകൾ സുരക്ഷ നോക്കില്ല. അതൊരു ഉൾപ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാൾ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേ ഇരിക്കും. അല്ലെങ്കിൽ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തിരഞ്ഞെടുക്കുക. തനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്.
കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയിൽ ഉള്ളതാണ്. അങ്ങനെ വരുമ്പോൾ ഉള്ളിൽ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോൾ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രമെന്ന് നടി പറയുന്നു.
മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്നത് സിനിമകൾ ചെയ്തിട്ടാണ്. പിന്നെ ഇവിടെ നിറയെ സുഹൃത്തുക്കളായി. അവരോട് സംസാരിക്കും. ഏത് ഭാഷയിലാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അപ്പോൾ ആ ഭാഷ ആയിരിക്കും ഞാൻ ന്നായി സംസാരിക്കുന്നത്. ഇത്രയധികം ഭാഷകൾ സംസാരിക്കുമ്പോൾ ഒന്ന് വിട്ട് പോവും.
പക്ഷേ സിനിമ ചെയ്യുമ്പോൾ ഞാൻ അറിയാതെ തന്നെ ആ ഭാഷയിൽ സംസാരിച്ച് പോവും. അങ്ങനെയാണ് മലയാളവും തനിക്ക് ഈസിയായി വഴങ്ങുന്നതെന്നാണ് നിത്യ പറയുന്നത്. തന്റെ വീട്ടിൽ സിനിമ ചർച്ച ചെയ്യാറില്ല. അതെന്റെ ജോലിയാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നത് പോലെ അതുണ്ടായി, ഇത് നടന്നു എന്നൊക്കെ പറയും. അത് അഭിപ്രായം അറിയാൻ വേണ്ടി പറയുന്നതല്ലെന്നാണ് നിത്യ പറയുന്നത്.
സ്വന്തം സിനിമകൾക്ക് വേണ്ടി പ്രൊമോഷനൊന്നും നടത്താറില്ല. ഞാൻ സിനിമകൾ കാണാറില്ല. വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളു. എനിക്ക് സമയം കിട്ടുമ്പോൾ സാധാരണ ആളുകളെ പോലെയാണ് നിൽക്കുന്നത്. വീട്ടിലേക്ക് പോകും. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുമെന്നും നടി വ്യക്തമാക്കുന്നു.
ഫാഷനിൽ കാഴ്ചപാടുള്ള വ്യക്തിയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്. അത് ഞാൻ ധരിക്കന്നു എന്നേ ഉള്ളു. അല്ലാതെ ഫാഷൻ എന്ന് പറഞ്ഞ് നടക്കാറില്ല. എനിക്ക് ഇഷ്ടമുള്ളത് ഒരു ക്ലാസിക്കൽ ലുക്കാണെന്നും നിത്യ പറയുന്നു.