മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. അഭിനയത്തിന് പുറമെ ഡാൻസും മിമിക്രിയുമായി സജീവമാണ് മൃദുല. സിനിമയലൂടെ എത്തിയ മൃദുല കൃഷ്ണ തുളസി എന്ന മിനി സ്‌ക്രീൻ പരമ്പരയോടെയാണ് കൂടുതൽ പ്രശസ്തയായത്. പിന്നീട് ഭാര്യ എന്ന ജനപ്രിയ സീരിയലിലെത്തതോടെ മൃദുല ആരാദകരുടെ പ്രിയങ്കിയായി മാറി.
അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകി കൂടിയാണ് മൃദുല. ചില ടെലിവിഷൻ പരിപാടികളിൽ മൃദുല തന്റെ ഡാൻസ് പെർഫോമൻസ് കാഴ്ചവെച്ചിരുന്നു. ഇപ്പോൾ സീ കേരളയിൽ സംപ്രോഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്. അതിൽ സംയുക്ത എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.
യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഒരു മോഡൽ ആയിട്ടായിരുന്നു യുവ കൃഷണയുടെ തുടക്കം. യുവയുടെ ആദ്യ സീരിയലാണ് മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്. തുടക്കം മുതൽ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. 2005 ൽ അദ്ദേഹം തക തിമി താ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇരുവരും ഇതുവരെ പരമ്പരകളിൽ ഒന്നിച്ച് എത്തിയിട്ടില്ല. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് ഇടനില നിന്നത്. രേഖയുടെ പിറന്നാൾ ആഘോഷത്തിലായിരുന്നു മൃദുലയും യുവയും കണ്ടുമുട്ടിയത്. ഇപ്പോൾ വാവിഹത്തിന്റെ ഒരുക്കത്തിലാണ് ഇരുവരും. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇവർ വിവാഹിതർ ആകുന്നത്.
ഇപ്പോൾ വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ വൈറൽ ആവുകയാണ്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്.
യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. അതേ സമയം വിവാഹത്തിന് തൊട്ടുമമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ച പറഞ്ഞ് യുവയും മൃദുലയും രംഗത്തെത്തിയിരുന്നു . ഫേഷ്യൽ ചെയ്യുന്നതിന്റെയും ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്നതിന്റെയും ചിത്രങ്ങളായിരുന്നു മൃദുലയും യുവയും പങ്കുവെച്ചത്.
ഞങ്ങൾ രണ്ടും ഒന്നിച്ചാൽ അത് സുവർണ്ണനിമിഷം തന്നെയാണ്, ഹൽദി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മൃദുല കുറിച്ചു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചെത്തിയത്.
ഫോട്ടോ ഷൂട്ടിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു യുവ കൃഷ്ണ കുറിച്ചത്. ഞാനവളെ നോക്കുമ്പോഴെല്ലാം അവൾ പുഞ്ചിരിക്കാറുണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തെ നയിക്കുന്നത് എന്നായിരുന്നു യുവ കുറിച്ചത്.
വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്. അതേ ചിത്രം യുവയും ഷെയർ ചെയ്തിട്ടുണ്ട്.
ബാച്ചിലറായുള്ള അവസാനത്തെ ഷൂട്ട് പൂർത്തിയാക്കിയതിനെക്കുറിച്ച് പറഞ്ഞും മൃദുല എത്തിയിരുന്നു. ലൊക്കേഷനിൽ എല്ലാവരോടും യാത്ര പറയുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.