മിനിസ്‌ക്രീനിൽ അവതാരകനായി എത്തി പിന്നീട് മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ നടനായി മാറിയ താരമണ് ആനന്ദ് നാരായണൻ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണൻ.
അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. അവതാരകനായിട്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുൻപിലേക്ക് എത്തിയത്. 2014 ലാണ് ഒരു ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.
ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുൻ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു.
വില്ലൻ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ്.
കുടുംബവിളക്കിൽ നിന്നും നടൻ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോൾ ആണ് അനിരുദ്ധ് എന്ന കഥാപാത്രം ആയിട്ടാണ് ആനന്ദ് എത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ആനന്ദ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
പലരും ഞങ്ങളോട് ചോദിച്ചിട്ട് ഉണ്ട് പഴയ ഫോട്ടോസ് ഒന്ന് പോസ്റ്റ് ചെയ്യുമൊന്നു, ഇതായിരുന്നു ഞങ്ങളുടെ ആ പഴയ കോലം. മാറ്റം കാലത്തിനു അനുസൃതം, എന്ന ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് ആനന്ദ് തന്റെ പ്രിയതമയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്ക് വച്ചത്. ഇരുവരുടെയും ചിത്രങ്ങൾ കണ്ട അമ്പരപ്പിൽ ആണ് ആരാധകർ.
പ്രിയപ്പെട്ടവർക്ക് പോലും മനസിലാക്കാൻ സാധിക്കാത്ത ലുക്കിലാണ് ഇരുവരും. ഇതിനേടകം തന്നെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.