എല്ലാവരും കൂടി എന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി, മറ്റാർക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിക്കാണില്ല: തുറന്നടിച്ച് സാന്ത്വനത്തിലെ ശിവൻ സജിൻ ടിപി

3405

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം എന്ന സീരിയിൽ. 2020 മെയ് മാസത്തിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പായിരുന്നു സാന്ത്വനം.

മലയാളത്തിന്റെ പ്രിയങ്കരിയായിരുന്ന നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് നിർമ്മിച്ച സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയതും ചിപ്പി തന്നെയായിരുന്നു. സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത നടനാണ് സജിൻ ടിപി. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിച്ച് കൈയ്യടി നേടിയത്.

Advertisements

ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്വാന്തനത്തിലെ ശിവൻ ആയാണ് സജിൻ അറിയപ്പെടുന്നത് തന്നെ. അതേ സമയം സിനിമയിലൂടെ തുടങ്ങി പിന്നീട് സീരിയലിൽ തിളങ്ങിയ നടനാണ് സജിൻ ടിപി. പലപ്പോഴും തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് നടൻ പറഞ്ഞിരുന്നു. പ്രശസ്ത സിനിമാ സിരിയൽ നടി ഷഫ്നയാണ് സജിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവിവഹം ആയിരുനനു.

Also Read
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദമ്പതികളാണ് ഇവർ. ആദ്യം മലയാളം സിനിമയിലും പിന്നീട് സീരിയലുകളിലുംസജീവമായിരുന്ന ഷഫ്ന ഇപ്പോളൾ അന്യ ഭാഷ സീരിയലുകളിലാണ് വേഷമിടുന്നത്.
അതേ സമയം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സജിന് സാന്ത്വനത്തിൽ അവസരം ലഭിക്കുന്നത്.

വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സാന്ത്വനത്തിലെ കഥാപാത്രം ഹിറ്റാകുകയും സജിന് ഇന്ന് അനേകം ഫാൻസും ഫാൻസ് ഗ്രൂപ്പുമുണ്ട്. ഇപ്പോൾ തന്നെ ഏറെ വിഷമിപ്പിക്കുന്ന ഒരു വിഷയമായാണ് സജിൻ തുറന്ന് പറയുന്നത്, ഞങ്ങൾക്ക് ഒരു മകൾ ഉണ്ടെന്നാണ് പലരുടെയും സംശയം. അത്തരമൊരു സംശയം ഉണ്ടാകാൻ കാരണം പല യുട്യൂബ് ചാനലുകളുമാണ് എന്നാണ് സജിൻ പറയുന്നത്.

എന്റെ ഫാമിലിയിലിയോ അല്ലെങ്കിൽ ഷഫ്നയുടെ അടുത്ത ബന്ധുക്കളുടെയോ ഏതെങ്കിലും കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളെല്ലാം എടുത്ത് എന്റെ മകളാണ് എന്നാണ് യൂട്യൂബേഴ്‌സ് പറയുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മകൾ എന്ന രീതിയിൽ പല കുട്ടികളുട ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഈ കാരണത്താൽ ഇത് പലരെയും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടും ഞങ്ങൾക്ക് മിക്കപ്പോഴും മകളുടെ വിശേഷങ്ങൾ തിരക്കി ഞങ്ങളെ സ്‌നേഹിക്കുന്ന ഒരുപാടുപേർ എത്താറുണ്ടനും സജിൻ പറയുന്നു. അവരെല്ലാവരും കൂടി എന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി, മറ്റാർക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിക്കാണില്ല എന്നും സജിൻ പറയുന്നു.

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

ഏതായാലും ഞങ്ങൾക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല, ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും സജിൻ അപേക്ഷിക്കുന്നു. പക്ഷെ മറ്റൊരു അർഥത്തിൽ ഈ ഓൺലൈൻ മാധ്യമങ്ങൾ തന്റെ വളർച്ചയെ ഒരുപാട് സഹായിച്ചവരാണെന്നും സജിൻ എടുത്തു പറയുന്നു. അവരാണ് ശിവേട്ടനെ വളർത്തിയത്.

അവർ തരുന്ന സപ്പോർട്ട് ഒരിക്കലും മറക്കാനാകാത്തതാണ്. ഒരു പരിചയവും ഇല്ലാത്ത എത്ര ആളുകളാണ് ശിവേട്ടനായി എന്നെ സ്‌നേഹിക്കുന്നതെന്നും താരം പറയുന്നു. ഒരു പരമ്പരയിലേക്കെത്തുമെന്നോ, ഇത്തരത്തിൽ പൊതുസമ്മതി കിട്ടുമെന്നോ ഒന്നും ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല എന്നും സജിൻ പറയുന്നു.

Also Read
അയാള് ബിജെപിയാണോ മറ്റെന്തെങ്കിലുമാണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല, സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കാനുളള കാരണം പറഞ്ഞ് ഇന്നസെന്റ്

Advertisement