അഭിനയ രംഗത്തേക്ക് ക്വീൻ എന്ന 2018 ൽ ഇറങ്ങിയ സിനിമയിൽ കൂടി കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പൻ. പിന്നീട് താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിൽ ഗംഭീരപ്രക്ടനം സാനിയ കാഴ്ചവെച്ചിരുന്നു.
അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ സാനിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചുരുങ്ങിയ സമയം കൊണ്ടാണ് വളരെയധികം ആരാധകരെ സ്വന്തമാക്കിയത്. അതേ സമയം താരത്തിന് ഫോട്ടോകളുടെ പേരിൽ വിമർശനവും കേൾക്കാറുണ്ട്.
സോഷ്യൽ മീഡിയ ഇട്ട തന്റെ ഫോട്ടോയ്ക്ക് മോശം കമന്റ് ഇടുന്ന ആളിന് എതിരെ പരസ്യമായി പ്രതികരിച്ച ഒരാൾ കൂടിയാണ് സാനിയ. വസ്ത്രത്തിന് നീളം കുറവാണ് എന്ന പേരിലാണ് താരം ഏറെയും വിമർശനങ്ങൾ കേട്ടിരിക്കുന്നത്.
തനിക്ക് വിമർശകർ പറയുന്ന കേൾക്കേണ്ട കാര്യമില്ലെന്നും തന്റെ മാതാപിതാക്കൾ നൽകുന്ന സപ്പോർട്ട് മതിയെന്നും താരം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിര് കടന്ന വിമർശനങ്ങൾ മാതാപിതാക്കൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ട് ഇനി ഇത്തരം കമെന്റുകൾ ഇട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ സാനിയ ഇയ്യപ്പൻ തനിക്ക് നേരേ ഉയരുന്ന കുറ്റപ്പെടുത്തലുകൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊരു ചെവിയിൽ കൂടി കളയുമെന്നാണ് പറയുന്നത്. തനിക്ക് പണ്ട് മുതൽക്കേ മോഡേൺ ഡ്രെസ്സുകൾ ഇടാൻ ഇഷ്ടമായിരുന്നുവെന്നും അത്തരത്തിൽ മോഡേൺ ഡ്രെസ്സുകൾ ധരിക്കുമ്പോൾ വൾഗർ എന്ന് തോന്നാതെ ഇരിക്കാനാണ് താൻ വണ്ണം ഇത്രയും കുറച്ചതെന്നും സാനിയ ഇയ്യപ്പൻ വ്യക്തമാക്കുന്നു.