ഞങ്ങളുടെ ജീവിതത്തിൽ മീര പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു, ഫോൺ വിളികൾ കൂടി വന്നപ്പോൾ ഞാൻ ആ ബന്ധം വിലക്കിയിരുന്നു: ലോഹിതദാസിന്റെ ഭാര്യ അന്ന് പറഞ്ഞത്

10900

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായിക ആയിരുന്നു നടി മീരാ ജാസ്മിൻ. തന്മയത്വമായ മികച്ച അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കാൻ മീരാ ജാസ്മിന് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മീര ജാസ്മിൻ തിളങ്ങിയിരുന്നു.

എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആണ് മീരാ ജാസ്ിൻ അഭിനയ രംഗത്ത് എത്തുന്നത്. ജനപ്രിയ നടൻ ദിലീപ് നായകനായ തന്റെആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായതോടെ മീരയെ തേടി കൂടുതൽ അവസരങ്ങൾ വന്നിരുന്നു.

Advertisements

പിന്നീട് ലോഹിതദാസിന്റെ കസ്തൂരിമാൻ എന്ന സിനിമയിലും മീര നായികയായി കൈയ്യിട നേടി. അതേ സമയം സിനിമ മേഖലയിൽ തന്നെ വലിയ വാർത്തയായ ഒരു സൗഹൃദം ആയിരുന്നു ലോഹിതദാസിന്റെയും മീരാ ജാസ്മിന്റെയും. ആ സമയത്ത് ഇവരുടെ സൗഹൃദം പല ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.

Also Read
പുരുഷന് നോക്കി രസിച്ച് കൈക്രിയ കാണിക്കാനുള്ളതല്ല പെൺ ശരീരം; പൂമാല കിട്ടിയവൻ നാളെ മാലയിട്ട് സ്വീകരിച്ചയാളുടെ കുടുംബത്തിലെ പെൺകുട്ടിക്ക് നേരെയാകും; ഭാഗ്യലക്ഷ്മി

എന്നാൽ ആ സൗഹൃദം കാരണം തങ്ങളുടെ കുടുംബ ജീവിതത്തിൽ പല അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ടായിരുന്നു എന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധു ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ ഗോസിപ്പ് ഉണ്ടാകുന്നത് സർവ സാധാരയാണ്. പക്ഷെ അതിന്റെ പേരിൽ തനിക്ക് മീരയെയും ലോഹിതദാസിനെയും വിലക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് സിന്ധു.

മീര ജാസ്മിൻ എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വതയില്ലാത്ത പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള ഒരു പെൺ കുട്ടിയുടെ കയ്യിൽ ആവിഷത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം, കൂടാതെ മീര ഈ പണമൊന്നും തനറെ മാതാപിതാക്കൾക്ക് നൽകുന്നും ഉണ്ടായിരുന്നുമില്ല.

അതുകൊണ്ടു തന്നെ അവർ ഈ കാരണത്താൽ മീരയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ആ സമയങ്ങളിൽ ഇടക്കൊക്കെ എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു. പതുക്കെപ്പതുക്കെ മീരയുടെ ഫോൺ വിളികളുടെ എണ്ണവും സംസാരത്തിന്റെ സമയവും ഒരുപാട് വർദ്ധിച്ചു വന്നു.

ഇതുകൂടാതെ ഇവരുടെ പേരിൽ ആവശ്യമില്ലാത്ത പല ഗോസ്സിപ്പുകളൂം സിനിമ മേഖലയിൽ പടർന്ന് പിടിക്കുകയും ചെയ്തിരു്‌നു. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്ക് ഏർപ്പെടുത്തി. അദ്ദേഹം തുടർച്ചയായി മീരയെ നായികയാക്കി നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. എന്നാൽ ആ സമയത്തൊന്നും മീരയുടെയും ലോഹിയുടെയും പേരിൽ ഒരുതരത്തിലുമുള്ള കഥകളും സിനിമ മേഖലയിൽ പ്രചരിച്ചിരുന്നില്ല എന്നും സിന്ധു പറയുന്നു.

അതേ സമയം മീര ജാസ്മിൻ എന്ന നടിയുടെ ഉയർച്ചയും താഴ്ചയും വളരെ പെട്ടന്നായിരുന്നു. ഒരു സമയത്ത് അവർ എല്ലാവരുടെയും കണ്ണിലെ കരട് ആയിരുന്നു. പല പ്രമുഖ സംവിധയകരും മീരക്കെതിരെ രംഗത്ത് വന്നിരുന്നു നടിക്ക് പതിയെ സിനിമകളിൽ അവസരം കുറഞ്ഞു പിന്നീട് ചെയ്ത ചിത്രങ്ങൾ ഒന്നും അത്ര വിജയം കണ്ടില്ല.

ശേഷം നടി വിവാഹിതയായി സിനിമ ലോകത്തു നിന്നും വിട്ടു നിന്നിരുന്നു. അടുത്തിടെ ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ മീരാ ജാസ്മിൻ മടങ്ങി എത്തിയിരുന്നു. ഇപ്പോൾ നരേന്റെ നായികയായി ക്വീൻ എലിസബത്ത് എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

Also Read
മഹാലക്ഷ്മി വളരെ പൊസസീവ്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് പോലും ഇഷ്ടമല്ല: വെളിപ്പെടുത്തി രവിന്ദർ

Advertisement