ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി ദേവയാനി. ഒരുപിടി മലയാളം സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
കെകെ ഹരിദാസ് സംവിധാനം കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് ദേവയാനി മലയാളം സിനിമലേക്ക് എത്തിയത്. ഒട്ടുമിക്ക തന്നെന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനിച്ച നടി കൂടി ആണ് ദേവയാനി. മലയാളത്തിൽ താരാജാവ് മോഹൻലാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ജനപ്രിയൻ ദിലീപ് തുടങ്ങിയവർക്ക് എല്ലാം ദേവയാനി നായികയായി എത്തിയിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മലയാളത്തിന് പുറമേ തമിഴിലും ദേവയാനി നായികയായി എത്തിയിട്ടു ണ്ട്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം, സുന്ദര പുരുഷൻ, ബാലേട്ടൻ, വേഷം, നരൻ, ഒരുനാൾ വരും തുടങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ദേവയാനി വേഷമിട്ടു.
Also Read
കഥ കേട്ടതും ഇത് മതി ഇത് ജോഷി സംവിധാനം ചെയ്യട്ടെ എന്ന് മമ്മൂട്ടി: പിന്നെ പിറന്നത് ഇടിവെട്ട് സിനിമ
വിവാഹ ശേഷം ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സജീവമായി അഭിനയിക്കുക ആണ് ദേവയാനി. അതേ സമയം നാടൻ കഥാപാത്രങ്ങൾ ആയിരുന്നു ദേവയാനിക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്.
2001 ൽ സംവിധാകൻ രാജകുമാരനുമായി രഹസ്യമായി വിവാഹം കഴിഞ്ഞെങ്കിലും കുറേക്കാലം കൂടി നടി അഭിനയത്തിൽ തുടരുക ആയിരുന്നു. പിന്നീട ഇടവേള എടുത്ത നടി വീണ്ടും സീരിയൽ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ട് പെൺകുട്ടി കളുടെ അമ്മ കൂടിയാണ് ദേവയാനി ഇപ്പോൾ.
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദേവയാനിയുടെ ഭർത്താവ് സംവിധായകൻ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി.
2001ൽ സംവിധായകൻ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹം കഴിക്കുക ആയിരുന്നു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദേവയാനി. ഇപ്പോഴിതാ ദേവയാനിയുടെ വിവാഹത്തെ കുറിച്ച് മറ്റു ചില വെളിപ്പെടുത്തലുകൾ നടത്തി രംഗത്ത് എയിരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ആയ ചെയ്യാറു ബാലു.
ദേവയാനി നായികയായി അഭിനയിച്ച സൂര്യവംശം എന്ന ശരത് കുമാർസിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു രാജകുമാരൻ. പൊതുവെ നടിമാരെ എല്ലാവരും നോക്കുന്ന രീതി വ്യത്യസ്തമാണ്. എന്നാൽ രാജകുമാരൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ പോലും മാഡം എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്.
അത് ദേവയാനിയെ ആകർഷിച്ചു. എന്നാൽ ആ സമയം മുതൽ രാജകുമാരന് ദേവയാനിയെ ഇഷ്ടം ആയിരുന്നു. പിന്നീട് രാജകുമാരൻ ദേവയാനിയെ നായികയാക്കി സിനിമ ചെയ്തു. നീ വരുവായ് ആണ് ആദ്യ ചിത്രം. അതിനു ശേഷം ശരത് കുമാറിനെയും വിക്രമിനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി വിണ്ണുക്കും മണ്ണുക്കും എന്ന സിനിമയും സംവിധാനം ചെയ്തു.
ദേവയാനി ആണ് അതിലും നായികയായത്. ചിത്രത്തിലെ രണ്ട് വലിയ സ്റ്റാറുകളാണ് ശരത്ത് കുമാറും വിക്രമും. അന്നൊക്കെ വലിയ സ്റ്റാറുകൾ സെറ്റിൽ വന്നാൽ ഉടനെ അവരുടെ പോർഷനുകൾ ഷൂട്ട് ചെയ്ത് തീർക്കും. അവർക്ക് മുഷിച്ചിലുണ്ടാക്കില്ല. എന്നാൽ അവിടെ ശരത് കുമാറും വിക്രമും രാവിലെ മുതൽ വന്ന് സെറ്റിൽ ഇരിക്കുകയാണ്.
അവരുടെ ഷൂട്ടിങ് തുടങ്ങുന്നില്ല. അന്വേഷിച്ചപ്പോൾ മാഡത്തിന്റെ പോർഷൻ എടുക്കുകയാണെന്ന് പറഞ്ഞു. മാഡം ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ ദേവയാനിയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത് ആണ് കണ്ടത്. അത് വലിയ വാക്ക് തർക്കങ്ങൾക്കും അടിപിടിക്കും കാരണമായി.
അവസാനം ദേവയാനി തന്നെ വന്ന് അത് പരിഹരിക്കുക ആയിരുന്നു. അപ്പോഴാണ് ദേവയാനിയും രാജകുമാരനെ പ്രണയിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്. അതോടെ നടിയുടെ വീട്ടിലും വലിയ പ്രശ്നങ്ങൾ. ഒരു തരത്തിലും കല്യാണത്തിന് സമ്മതിക്കുന്നില്ല. അവസാനം പാതിരാത്രി വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പോയി അവർ കല്യാണം കഴിച്ചു.
സാക്ഷിയായി ഒപ്പുവച്ചത് നടൻ സിങ്കമുത്തു. കല്യാണം കഴിഞ്ഞു എന്ന വിവരം പുറത്ത് വന്നതും വൻ ലഹളയായി. ദേവയാനിയുടെ അമ്മ ആളെ വച്ച് തല്ലിച്ചു എന്നൊക്കെയാണ് കേട്ടത്. കല്യാണം കഴിഞ്ഞ ഉടനെ സിങ്കമുത്തു ദേവയാനിയെയും രാജകുമാരനെയും കൂട്ടി നേരെ സംവിധായകൻ വിക്രമന്റെ വീട്ടിലെത്തി അമ്മയും അവിടെയെത്തി.
രണ്ട് പേരും മേജർ രണ്ട് പേരും ലൈംലൈറ്റിൽ നിൽക്കുന്നവർ വിഷയം പുറത്തേക്ക് പോയാൽ നാണക്കേട് ആവും മാത്രമല്ല നിയമം ഇവർക്കൊപ്പമായിരിക്കുമെന്ന് വിക്രമൻ അവരെ പറഞ്ഞ് മനസ്സിലാക്കി. അതിനു ശേഷം വെറുപ്പോടെ അമ്മ ഇറങ്ങി പോവുക ആയിരുന്നുവെന്ന് ചെയ്യാറു ബാലു പറയുന്നു. വിക്രമന്റെ വീടിന് മുന്നിൽ കുറച്ച് സ്ഥലമുണ്ടായിരുന്നു.
അത് ദേവയാനിയ്ക്കും രാജകുമാരനും നൽകി. അവിടെ അവർ വീട് വച്ചു, വീടിന്റെ പേര് കമലി എന്നാണ്. ദേവയാനിയുടെ സൂപ്പർഹിറ്റ് ചിത്രമായ കാതൽ കോട്ടയിലെ കഥാപാത്രത്തിന്റെ പേരാണ് കമലി. തന്നെ തേടി വന്ന രാജകുമാരി ആയതിനാൽ ഇപ്പോഴും ആ ബഹുമാനത്തോടെ ആണ് രാജകുമാരൻ ദേവയാനിയെ പരിഗണിക്കുന്നത്.
ആ ബഹുമാനം ഇന്നും നൽകുന്നുണ്ട്. പുറത്തുള്ളവർ എന്ത് തന്നെ പറഞ്ഞാലും ഭാര്യയെ ഇപ്പോഴും മാഡം എന്നാണ് രാജകുമാരൻ വിളിക്കുന്നത് എന്നും ചെയ്യാർ ബാലു പറയുന്നു.