അങ്ങനെ ചെയ്ത് തന്ന് സ്‌നേഹിക്കുന്നവരെ ഞാൻ നല്ലതുപോലെ പരിഗണിക്കും, പക്ഷേ; ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

277

തെന്നിന്ത്യൻ സിനിമയിലെ പഴയകാല സൂപ്പർ നായികാനടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്‌കരൻ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ ആണ് കൂടുതലും അഭിനയിക്കുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്‌ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്.

Advertisements

Also Read
നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല; ബ്രിട്ടണിൽ സാരിയുടുത്ത താരപുത്രിക്ക് നേരെ അധിക്ഷേപം; നിങ്ങളുടെ സ്വന്തം കാര്യം നോക്കൂവെന്ന് ഭാഗ്യ സുരേഷ്

1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിരുന്നു. മിനി സ്‌ക്രീനിലും താരം സജീവമായിരുന്നു.സൂപ്പർ ഹിറ്റ് പരമ്പരയായ പാരിജാതത്തിലെ ആന്റിയമ്മയായാണ് ആരാധകർ ഐശ്വര്യയെ ഇന്നും ഓർക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സീരിയൽ രംഗത്ത് സജീവമായി മാറുകയാണ് ഐശ്വര്യ. അതേ സമയം അടുത്തിടെ തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകൾ വലിയ വാർത്തയായി മാറിയിരുന്നു. ഏകാന്ത ജീവിതത്തെക്കുറിച്ചും സോപ്പ് നിർമ്മിച്ച് ജീവിക്കുന്നതിനെകുറിച്ചും ഒക്കെ ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ താൻ അതിലൊട്ടും നാണിക്കുന്നില്ല എന്നും അഭിമാനത്തോടെ സ്വന്തം കാലിലാണ് താൻ ജീവിക്കുന്നത് ന്നെുമാണ് ഐശ്വര്യ പറയുന്നത്. തനിക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. കുറേ സ്വർണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തിൽ നിറഞ്ഞു നിൽക്കണം എന്നുമില്ലായിരുന്നു. താൻ ആഗ്രഹിച്ചത് സ്വന്തമായൊരു വീടും ഒരു കാറ് എന്നത് മാത്രമായിരുന്നു.

Also Read
മഹാലക്ഷ്മി വളരെ പൊസസീവ്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് പോലും ഇഷ്ടമല്ല: വെളിപ്പെടുത്തി രവിന്ദർ

ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആ വീട്ടിൽ താമസിക്കണം എന്നായിരുന്നു ആഗ്രഹം. മക്കൾ വലുതായി വിവാഹം കഴിച്ച് സ്വന്തം ജീവിതവുമായി മുന്നോട്ട് പോയ ശേഷവും തങ്ങൾക്ക് ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ആകണം. ഇത്രയുമാണ് താൻ ആഗ്രഹിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല ജീവിതത്തിൽ സംഭവിക്കുക.

സ്നേഹത്തിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും താൻ നൂറ് ശതമാനം നൽകുന്ന വ്യക്തിയാണ്. നടുവിൽ നിൽക്കുന്ന ശീലം എനിക്കില്ല. അങ്ങനെ തന്നെയായിരുന്നു ഭർത്താവിനെ സ്നേഹിച്ചതും പരിപാലിച്ചതും. കാല് തടവി തന്നും ചോറ് വാരി തന്നും സ്‌നേഹിക്കുന്നവരെ ഞാൻ വല്ലാതെ പരിഗണിക്കും.

എന്നാൽ അത് മുതലാക്കുകയാണെന്ന് കണ്ടാൽ താൻ മാറുമെന്നാണ് ഐശ്വര്യ പറയുന്നത്. അതേ സമയം വിവാഹ മോചിതയാണ് ഐശ്വര്യ. വിവാഹ മോചനത്തിന് ശേഷം തനിക്ക് മറ്റൊരു ബന്ധം വേണമെന്ന തോന്നലുണ്ടായിട്ടില്ല. ഈ ഘട്ടത്തിൽ നല്ലൊരു കൂട്ട് ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്.

എന്നാൽ ജീവിതത്തിലേക്ക് വരുന്ന വ്യക്തി തെറ്റാണെങ്കിൽ എല്ലാം അതോടെ തീരും. അതിനാൽ ആണ് മറ്റൊരു വിവാഹം കഴിക്കാൻ താൻ താൽപര്യം കാണിക്കാത്തത്.ജീവിതത്തിൽ താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് മക്കൾക്കാണെന്നും ഐശ്വര്യ ഭാസ്‌കരൻ വ്യക്തമാക്കുന്നു.

Also Read
പുരുഷന് നോക്കി രസിച്ച് കൈക്രിയ കാണിക്കാനുള്ളതല്ല പെൺ ശരീരം; പൂമാല കിട്ടിയവൻ നാളെ മാലയിട്ട് സ്വീകരിച്ചയാളുടെ കുടുംബത്തിലെ പെൺകുട്ടിക്ക് നേരെയാകും; ഭാഗ്യലക്ഷ്മി

Advertisement