സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് സൂപ്പർഹിറ്റ് പരമ്പരയുടെ മലയാളം റിമേക്കാണ് സാന്ത്വനം.
പ്രമുഖ നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചിപ്പിയാണ്. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക, ഗിരീഷ്, രക്ഷാ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണി നിരക്കുന്നു. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.
കളി തമാശകളും പിണക്കങ്ങളും ഇണക്കങ്ങളും ഒത്തൊരുമയും എല്ലാമുള്ള സാന്ത്വനം സീരിയലിന് യുവാക്കൾക്ക് ഇടയിലും നിരവധി ആരാധകരുണ്ട് എന്നതും മറ്റൊരു സത്യമാണ്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിലേക്ക് മറ്റൊരു കഥാപത്രം കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. സുധ അപ്പച്ചിയുടെ മകളായും കണ്ണൻ എന്ന കഥാപത്രത്തിന്റെ നായികയായിട്ടാണ് അച്ചു എത്തുന്നത്. വെറും വിരലിൽ എണ്ണാവുന്ന എപ്പിസോഡിൽ നിന്ന് തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ കയ്യടി നേടാനും മികച്ച അഭിപ്രായങ്ങൾ നേടാനും അച്ചു എന്ന കഥാപത്രത്തിന് സാധിച്ചിട്ടുണ്ട്.
സുധ അപ്പച്ചിയുടെ മകളായ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ മാർട്ടിൻ എന്ന യുവനടിയാണ്. ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും റീൽസുകളിലും ഷോർട്ട് ഫിലിമിലൂടെയും ഏറെ കുറെ പ്രേക്ഷകർക്ക് സുപരിചതയായ താരമാണ് മഞ്ജുഷ മാർട്ടിൻ.
തനിയെ തിരക്കഥയെഴുതി നിർമ്മിച്ച ഷോർട്ട് സ്റ്റോറികളിലൂടെയും ഷോർട്ട് ഫിലിമിലൂടെയും ഒക്കെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധ നേടാൻ മഞ്ജുഷ മാര്ട്ടിന് സാധിച്ചിരുന്നു. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബമാണ് മഞ്ജുഷ മാർട്ടിന്റേത്. അച്ഛൻ മാർട്ടിൻ പെയിന്റിംഗ് കോൺട്രാക്ടറാണ്.
എൽ എൽ ബി 4 ആം വർഷ വിദ്യാർത്ഥിയായ മഞ്ജുഷയ്ക്ക് മുൻപും സീരിയൽ ഓഫർ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സാന്ത്വനം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ രംഗത്തേക്ക് എത്തുന്നത്. എന്തായാലൂം താരത്തിന്റെ അഭിനയം സാന്ത്വനം സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് . ശിവാജ്ഞലി, അപ്പു ഹരി ജോഡികളുടെ പ്രണയത്തിന് ശേഷം പുതിയ കണ്ണൻ അച്ചു ജോഡികളുടെ പ്രണയത്തിനായി കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ.
അതേ സമയം ശിവാഞ്ജലിമാർ അടിമാലി യാത്രയുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.എല്ലാവ രുടെയും മുൻപിൽ നിങ്ങൾ എന്ന സ്ഥിരം വിളി ഒഴിവാക്കി ചേട്ടൻ എന്ന് വിളിക്കാൻ അഞ്ജുവിനെ ഉപദേശിച്ചിരിക്കുകയാണ് ഇപ്പോൾ ശിവേട്ടൻ. അത്യന്തം രസകരമായ ഒരു യാത്രയിലാണ് ഇപ്പോൾ ശിവനും അഞ്ജലിയും.
സത്യം പറഞ്ഞാൽ ഒരു ഹണിമൂൺ ട്രിപ്പ് തന്നെ. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒരു യാത്ര തന്നെയാണിത്. വിവാഹം കഴിഞ്ഞ് ഇത്രയും കാലം ആയെങ്കിലും ഇരുവരും ഒന്നിച്ച് ഒരു യാത്ര നടന്നിട്ടില്ല. ഇപ്പോൾ ശിവന്റെ സുഹൃത്തുക്കൾ ഒന്നിച്ചാണ് ഈ ട്രിപ്പ് ഒരുക്കിയത്. ട്രിപ്പിന്റെ വിവരം അറിഞ്ഞപ്പോൾ തന്നെ അഞ്ജലി ഏറെ സന്തോഷത്തിലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ടൂർ പോയേ പറ്റൂ എന്ന വാശിയും അഞ്ജുവിന് ഉണ്ടായിരുന്നു.