സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയ നടിയാണ് മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ ഷെമി മാർട്ടിൻ. നിരവധി സീരിയലുകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആണ് ഷെമി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.
നന്ദനം എന്ന സീരിയൽ ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഷെമി മാർട്ടിന്റെ വിവാഹം. 2013ലാണ് താരം സിനിമാ സംവിധായ നോവിൻ വാസുദേവുമായി ഷെമി വിവാഹിത ആയത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നന്ദനം പൂർത്തിയായതോടെ പുതിയ സീരിയലുകൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് ഷെമി പറയുന്നു.
അതേ സമയം ഷെമി മാർട്ടിൻ വീണ്ടും സീരിയലുകളിൽ സജീവമായി മാറിയിരിക്കുകാണ്. ഇപ്പോഴിതാ തന്റെ ജീവിത ത്തിലെ ചില അപ്രതീക്ഷിത സംഭവ വികാസങ്ങളെ കുറിച്ചും കുടുംബ ജീവിതത്തിലെ താളപ്പിഴകളെ പറ്റിയുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഷെമി മാർട്ടിൻ. വനിത മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഷെമി തന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത കഥ തുറന്ന് പറഞ്ഞിരിക്കുന്നത്.
എയർഹോസ്റ്റസ് ആയി ജോലി ചെയ്തു വരുന്നതിന് ഇടയിലായിരുന്നു ഷെമി മാർട്ടിൻ ടെലിവിഷനിൽ പരീക്ഷണം കുറിച്ചത്. അവതാരകയായി തുടക്കം കുറിച്ച് അഭിനേത്രിയായി മാറുകയായിരുന്നു താരം. തികച്ചും അപ്രതീക്ഷിതം ആയിരുന്നു ആ തുടക്കം. അവതാരകയായി മുന്നേറുന്നതിന് ഇടയിലായിരുന്നു അഭിനയിക്കാൻ അവസരം ലഭിച്ചതും.
അഭിനേത്രിയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു വിവാഹം. വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുക ആണിപ്പോൾ. അതേക്കുറിച്ച് എങ്ങനെയാണ് പറയേണ്ടത് എന്നറിയില്ല, മറ്റുള്ളവരെ വേദനിപ്പിക്കാതെ അതേക്കുറിച്ച് പറയാനറിയില്ല.
ഇപ്പോഴും അതേക്കുറിച്ചുള്ള വേദന എന്റെയുള്ളിൽ നിൽക്കുന്നുണ്ട്. മക്കളാണ് ഇപ്പോൾ എന്റെ ലോകം. അവരുടെ സന്തോഷത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും താരം പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുമായി പ്രണയത്തിലായിരുന്നു ഷെമി. 2013ലായിരുന്നു വിവാഹം. വിവാഹത്തോടെയായി അഭിനയത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.2 വർഷത്തിന് ശേഷമാണ് മകൾ ജനിച്ചത്. പിന്നാലെയായി മകനുമെത്തിയതോടെ കുടുംബിനിയായി ഒതുങ്ങുകയായിരുന്നു താരം.
വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മക്കളാണ്. അഭിനയത്തിലേക്ക് തിരിച്ച് വരാനായി തീരുമാനിച്ചത് അവരെ കരുതിയാണ്. അവരെ നന്നായി വളർത്തണമെങ്കിൽ വരുമാനം വേണം, അതേപോലെ തന്നെ അഭിനയലോകത്തിൽ നിന്നും മാറി നിന്ന സമയത്ത് വല്ലാത്തൊരു ഡിപ്രഷൻ അനുഭവിച്ചിരുന്നു. അതിൽ നിന്നും മാറ്റം വേണമായിരുന്നുവെന്നും ഷെമി പറയുന്നു.