മലയാളികളെ ഏറെ രസിപ്പിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 4 ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഒട്ടുമിക്ക പ്രേക്ഷകരും മുടങ്ങാതെ കാണുന്നുണ്ട്.
ഈ സീസണിന്റെ തുടക്കത്തിൽ ഏറ്റവും തിളങ്ങിയ താരം റോബിൻ ആയിരുന്നെങ്കിലും അവസാന നിമിഷമായപ്പോഴേക്കും റിയാസിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ വെറുത്തിരുന്നവർ പോലും അവസാനമായപ്പോൾ റിയാസിന്റെ ഫാനായി മാറുന്ന കാഴ്ചയാണ് കണ്ടത്.
റിയാസിന്റെ ജീവിതകഥകൾ കേട്ടിട്ടും ടാസ്‌കിനിടയിൽ ട്രാൻസ്‌ജെൻഡേർസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ജന്റർ ഇക്വാളിറ്റി ആഗ്രഹപ്പെടുന്ന ഒരുപാട് മനുഷ്യർ റിയാസിന്റെ ഫാനായി മാറി. ദിയാ സനയെ പോലെയുള്ള ആക്ടിവിസ്റ്റുകളും മറ്റു പലരും റിയാസിന് വോട്ട് ചെയ്യണമെന്ന ആശയവുമായി രംഗത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ജന്റർ ഇക്വാളിറ്റിയുടെ കാര്യത്തിൽ എത്ര പ്രസംഗിച്ചാലും ആർക്കും ഒന്നും മനസ്സിലാവാത്ത ഈ കാലഘട്ടത്തിൽ വലിയ ഒരു വിഭാഗം ആൾക്കാരിലേക്ക് ജന്റർ ഇക്വാളിറ്റിയെ കുറിച്ചും ട്രാൻസ്‌ജെൻഡേർ കമ്മ്യൂണിറ്റിയെ കുറിച്ചും അറിവ് പകരാൻ റിയാസിന് സാധിച്ചു.
ട്രാൻസ്‌ജെൻഡേർ ആശയങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ താൻ തോറ്റുപോകും എന്ന് അറിഞ്ഞു കൊണ്ടാണ് അതിനുവേണ്ടി ശ്രമിക്കുന്നത് എന്നും റിയാസ് പറയാറുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് റിയാസ് വളർന്നത്. ചെറുപ്പത്തിൽ തന്നെ പിതാവ് രോഗിയായി കിടപ്പിലായി റിയാസിന്റെ ഉമ്മയാണ് വീട്ടുജോലി ചെയ്ത് റിയാസിനെ വളർത്തിയത്.
ബിഗ് ബോസിൽ നടന്ന ലക്ഷ്മി പ്രിയയുമായിട്ടുള്ള ഒരു വാക്കു തർക്കത്തിന് ഇടയിൽ താൻ ഇട്ടിരിക്കുന്ന പെർഫ്യൂം പോലും തന്റെ ഉമ്മ വീട്ടുജോലി ചെയ്ത് ഉണ്ടാക്കിയതാണെന്ന് റിയാസ് പറയുന്നുണ്ടായിരുന്നു.
പഠിക്കാൻ മിടുക്കനായിരുന്നു റിയാസ്. പ്ലസ് ടു ആയപ്പോഴേക്കും ട്യൂഷൻ എടുത്ത് ഉമ്മയെ സഹായിക്കാൻ തുടങ്ങിയിരുന്നു.
അതിനുശേഷം മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേർന്നപ്പോഴും റിയാസ് ട്യൂഷൻ തുടർന്നു. കൊറോണ കാലമായപ്പോഴേക്കും കുട്ടികൾ കുറഞ്ഞു. ബിഗ് ബോസ് എന്ന സ്വപ്നം റിയാസിന്റെ മനസ്സിൽ പണ്ടുമുതലേ ഉണ്ടായിരുന്നതാണ്. ഹിന്ദി ബിഗ് ബോസ് കാണുമായിരുനെന്നും അതിൽ നിന്നും എല്ലാ കാര്യങ്ങളും റിയാസ് വ്യക്തമായി പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വീട്ടിലെ കഷ്ടപ്പാടുകൾ മാറണമെന്ന സ്വപ്നവും സ്വന്തമായി ഒരു വീട് വേണമെന്ന സ്വപ്നവും ഒക്കെ മനസ്സിൽ വച്ചുകൊണ്ടാണ് റിയാസ് ബിഗ് ബോസിൽ എത്തിയത്. കോളേജിൽ താൻ പുതിയ പുതിയ ബ്രാൻഡഡ് ഷർട്ടുകൾ ഇടുമ്പോൾ എല്ലാവരും തന്നെ അത്ഭുതത്തിൽ നോക്കുമായിരുന്നെന്നും റിയാസ് പറയുന്നു.
എന്നാൽ അമ്മ ജോലി ചെയ്യുന്ന വീട്ടിലെ ആൾക്കാർ ഒരു പ്രാവശ്യവും രണ്ട് പ്രാവശ്യം ഇട്ട ഷർട്ടുകൾ റിയാസിന് കൊടുക്കുന്നതായിരുന്നു എന്നും പറഞ്ഞു. ബിഗ് ബോസിൽ വിജയിചു തന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കണം എന്ന് ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ് ഗ്രാന്റ് ഫിലാലെയിൽ റിയാസ് മൂന്നാംസ്ഥാനത്തേക്ക് റിയാസ് പിന്തള്ളപ്പെടുയായിരുന്നു.
ദിൽഷ പ്രസന്നൻ ആയിരുന്നു ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയി മാറിയത്. ബ്ലെസ്ലി രണ്ടായം സ്ഥാനത്ത് എത്തുകയും ആയിരുന്നു.