മലയാള സിനിമയിൽ നിരവധി വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന സിനിമയലൂടെയാണ് നടി ശ്വേത മലയാളത്തിലേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച ശ്വേതാ മേനോന് ആരാധകരും ഏറെയാണ്.
അതേ സമയം ഈ ലോക്ഡൗൺ കാലം ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയാണ് നടി ശ്വേതാ മേനോൻ. ഇക്കാലയളവിലെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ശ്വേത എത്തിയിരുന്നു. ഇപ്പോഴിതാ ജീവിക്കാൻ അത്യാവശ്യമായി തനിക്ക് വേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയുകയാണ് നടി.
Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ
കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ശ്വേതാ മേനോന്റെ വാക്കുകൾ ഇങ്ങനെ:
എനിക്കെന്റെ വീട്, അമ്മ, കുഞ്ഞ്, ഭർത്താവ്, സുഹൃത്തുക്കൾ തുടങ്ങിയതൊക്കെയാണ് ഒന്നാമത്തെ കാര്യം. പിന്നെ പൈസ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കുമെന്ന് പറയുന്ന ആൾക്കാർ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തെ കാര്യം ആരോഗ്യമാണ്.
ഫാമിലി, വെൽത്ത്, ഹെൽത്ത്, ഈ മൂന്ന് കാര്യവുമില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ശ്വേത മേനോൻ പറയുന്നു.
ബാഗിൽ എപ്പോഴും ഉണ്ടാവാറുള്ളത് എന്തൊക്കെ ആണെന്ന് ആയിരുന്നു അടുത്ത ചോദ്യം. ഐഡന്റിറ്റി കാർഡ്, പൈസ, ഫോൺ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ഉറപ്പായും തന്റെ ബാഗിൽ ഉണ്ടാവുന്നതെന്ന് ശ്വേത പറയുന്നു.
ഭർത്താവായ ശ്രീവത്സന് ശ്വേതയിൽ ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാനും അവതാരകൻ പറഞ്ഞിരുന്നു.കുറേ കാര്യങ്ങൾ ഉണ്ടാവും. ഞാൻ കുറച്ചധികം മടി ഉള്ള ആളാണെന്നാണ് നടി പറയുന്നത്. കല്യാണത്തിന് മുൻപ് അച്ഛനും അമ്മയും എന്നെ ലാളിച്ചാണ് വളർത്തിയത്. പിന്നെ എന്റെ സ്റ്റാഫുകൾ, മേക്കപ്പും ഹെയറുമൊക്കെ കളയുന്നവരാണ്.
ഇപ്പോൾ എന്റെ ഭർത്താവും ഉണ്ട് മോളും അങ്ങനെയായി മാറുമെന്ന് തോന്നുന്നു. ഞാനിങ്ങനെ എവിടെ എങ്കിലും ഇരുന്ന് ഓർഡർ ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. അത് ശ്രീയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ശ്രീ ഭയങ്കരമായി മടുത്ത് വരുമ്പോൾ ആണെങ്കിൽ പോലും കണ്ണാ എനിക്കൊരു കോഫി തരുമോ, ദോശ കഴിക്കാൻ തോന്നും എന്നൊക്കെ ഞാൻ പറയും. ചിലപ്പോൾ നല്ല ദേഷ്യമൊക്കെ വരുമെന്നും ശ്വേതാ മേനോന് വ്യക്തമാക്കുന്നു.